ഇത് മാധ്യമപ്രവര്‍ത്തനമല്ല, അമേദ്യപ്രവര്‍ത്തനമാണ്’; ശശീന്ദ്രന്റെ രാജിവാര്‍ത്തയ്‌ക്കെതിരെ പ്രമുഖര്‍ രംഗത്ത്‌

4355

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച  ടെലിവിഷന്‍ വാര്‍ത്തയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം.. മാധ്യമ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് പുതുതായ്  തുടങ്ങിയ ചാനല്‍ ചെയ്തതെന്നാണ്  ആക്ഷേപം. അഭിഭാഷകരും, മാധ്യമ,  സിനിമാപ്രവര്‍ത്തകരും അടക്കം സമൂഹത്തിലെ വിവിത തുറകളിലെ പ്രമുഖരാണ് വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.അഭിഭാഷകനായ ഹരീഷ് വസുദേവ് കടത്ത ഭാഷയിലാണ് ഫെയ്‌സ്ബുക്കിലൂടെപ്രതികരിച്ചിരിക്കുന്നത്‌.രീഷിന്റെ പോസ്റ്റ് വായിക്കാം>

കുറച്ചുകാലമായി പത്രത്തിലൂടെ മാത്രം മലം വിതറുന്ന ‘മംഗളം’ ഇപ്പോൾ ചാനൽ തുടങ്ങിയെന്നു അറിഞ്ഞു. നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നിയാൽ ചാനലുമായി സഹകരിക്കാമെന്നു ഞാൻ പറഞ്ഞിരുന്നു. ആദ്യവാർത്തയിൽ തന്നെ മംഗളം ചാനൽ നിലവാരമില്ലായ്മ തെളിയിച്ചു.
ഉഭയസമ്മതമുണ്ടെങ്കിൽ മന്ത്രിയുടെ സെക്സ്സ് ചാറ്റ് അയാളുടെ മൗലികാവകാശത്തിന്റെ ഭാഗമാണ്. സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കിൽ അതായിരുന്നു വാർത്തയാക്കേണ്ടത്. എങ്ങനെയാണ് അധികാരദുർവിനിയോഗം നടന്നിട്ടുള്ളതെന്നും.

തുണ്ടുപടം പിടിക്കുന്നവനെയൊക്കെ മാദ്ധ്യമപ്രവർത്തകനാക്കി വിട്ടിട്ട് കിട്ടുന്ന സാധനം വാർത്തയെന്ന പേരിൽ എയർ ചെയ്യുന്നതിനാണ് ഈ ചാനൽ തുടങ്ങിയതെന്ന് മനസിലായി. പേടിക്കേണ്ട, മലയാളിക്കിടയിൽ നല്ല മാർക്കറ്റായിരിക്കും. ഹോ !! ക്രൈം ഒക്കെ എത്ര ഭേദമായിരുന്നു. ആ മലം സ്വീകരണ മുറിയിൽ അറിയാതെപോലും വീഴാതിരിക്കട്ടെ.

മാധ്യമപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്ന തോന്ന്യവാസങ്ങൾ ജുഡീഷ്യറി ഇടപെട്ടു അവസാനിപ്പിക്കേണ്ടതുണ്ട്.                                                     ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യന്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകനായ ഇ സനീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതഇങ്ങനെയായിരുന്നു.രൂക്ഷമായ വിമര്‍ശനം ആണ് സംവിധായകന്‍ ആഷിക് അബു മംഗളം ടെലിവിഷനെതിരെ ഉന്നയിക്കുന്നത്. നിങ്ങളുടെ ബെഡ് റൂമുകളിലേക്കും ക്യാമറ വച്ചാല്‍ തിരിയും എന്നാണ് ആഷിക് പറയുന്നത്.അശ്ലീല പരാമര്‍ശങ്ങളുള്ള ഒരു പുരുഷ ശബ്ദം മാത്രമാണ് മന്ത്രി പരാതിക്കാരിയായ യുവതിയോട് സംസാരിക്കുന്നതെന്ന തരത്തില്‍ മംഗളം പുറത്തുവിട്ടത്. ഏകപക്ഷീയമായ ഈ റിപ്പോര്‍ട്ടിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി.
തോന്ന്യാസമാണത്, െ്രെകം ആണ്. ജേണലിസമല്ല. മന്ത്രിയായിരിക്കുമ്പോഴാണ് അയാള്‍ മന്ത്രി. ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യന്‍ മാത്രമാണ്. അധികാര ദുര്‍വ്വിനിയോഗം നടത്തി, ഒരു സ്ത്രീയെ ലൈംഗികതയിലേക്ക് പ്രേരിപ്പിച്ചു എന്നാണ് വാര്‍ത്തയെങ്കില്‍ ആ വാര്‍ത്ത ഇങ്ങനെയല്ല കൊടുക്കേണ്ടതെന്നാണ്  പ്രമുഖവാര്‍ത്താവതാരക്ന്‍ ഇ സനീഷിന്റെ പ്രതികരണം.ഇതാണ് ജേണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു എന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് മുന്‍ അവതാരകനുമായ ഹര്‍ഷന്‍ പ്രതികരിച്ചത്. മന്ത്രിക്കെതിരെയല്ല ജേണലിസം എന്ന പേരില്‍ ക്രിമിനല്‍ സംപ്രേഷണം നടത്തുന്ന മംഗളം ചാനലിനെതിരെയാണ് നടപടിയെടുക്കേണ്ടത്. വാര്‍ത്താവതരണമല്ല ഇത്. അശ്ലീലച്ചിരിയോടെ നടത്തുന്ന ക്രിമിനല്‍ ആക്റ്റിവിറ്റിയാണ്. മന്ത്രിയല്ല, ചാനലും അവതാരകരും ചേര്‍ന്നാണ് കേരളത്തിലെ മനുഷ്യരെ അപമാനിച്ചുകൊണ്ടിരിക്കുന്നതെന്ന്്് മാതൃഭൂമിയിലെ മനില സി മോഹന്‍ അഭിപ്രായപ്പെട്ടു.തുടക്കം കലക്കിയെന്ന് പറഞ്ഞ് ഡെസ്കില്‍ ആഘോഷം നടത്താം. മധുരം വിളമ്പാം. പക്ഷെ, ഒരു ‘വാര്‍ത്ത’ കൊടുത്താണ് തുടങ്ങിയത് എന്ന് സ്വയം വിലയിരുത്തിക്കളയരുതെന്നാണ് മീഡിയ വണ്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിഷാദ് റാവൂത്തര്‍ കുറിച്ചത്. മലയാള മനോരമ കോഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍ ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അമേധ്യ പ്രവര്‍ത്തനമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ഇത് ട്രാപ്പ് ആണ് എന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ ഈ തരം ജേണലിസം നടത്താതിരിക്കാനും, ഈ പ്രവണത തടയാനും എ കെ ശശീന്ദ്രന്‍ രാജി വയ്ക്കരുതെന്ന് ആക്ടിവിസ്റ്റും ചലചിത്രതാരവുമായ പാര്‍വ്വതി അഭിപ്രായപ്പെട്ടു. ഉഭയ സമ്മത പ്രകാരം നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അല്ല ഒരാള്‍ ക്രൂശിക്കപ്പെടേണ്ടത്. ഉഭയ സമ്മത പ്രകാരം അല്ലെങ്കില്‍ അവര്‍ പരാതി നല്‍കട്ടെ. അതു വരെ എങ്കിലും രാജി വെയ്ക്കരുത്. ഏറ്റവും വില കുറഞ്ഞ ജേണലിസം. ഇതും വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ ഉള്ള കടന്നുകയറ്റമാണെന്നും പാര്‍വതി പ്രതികരിച്ചു