സ്‌ക്കൂളില്‍ സംഘര്‍ഷം: മാത്യഭൂമി ചാനല്‍ ക്യാമറാമാന്റെ ക്യാമറ തല്ലിതകര്‍ത്തു.വീഡിയോ

7928

അദ്ധ്യാപികയെ ജോലിയില്‍  പ്രവേശിപ്പിക്കാത്തത് സ്‌ക്കൂളില്‍ സംഘര്‍ഷത്തന് കാരണമായി.ചാനല്‍ ക്യാമറാമാന്റെ ക്യാമറ തല്ലിതകര്‍ത്തു. തിരുവനന്തപുരംവെഞ്ഞറമൂട്  തേമ്പാമൂട്  ജനത  ഹയര്‍ സെക്കന്ററി  സ്‌കൂളിലാണ് ഇന്നലെ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.സ്‌കൂളില്‍ പതിനേഴു വര്‍ഷമായി  യു പി വിഭാഗത്തില്‍  ജോലിചെയ്തു  വരികയായിരുന്ന  സീന രാജേന്ദ്രനെന്ന അദ്ധ്യാപികയെയാണ്   സ്‌ക്കൂളധിക്യതര്‍ ജോലിനിഷേധിച്ചിരിക്കുന്നത്. 6 മാസത്തോളമായി അദ്ധ്യാപികയ്ക്ക് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അദ്ധ്യാപനത്തിന് അവസം നല്‍കാതെ ഒഴിവാക്കിവരുകയായിരുന്നുവത്രെ. അദ്ധ്യാപിക സ്‌ക്കൂളിലെത്തുമ്പോള്‍ ടൈംടേബിലും മറ്റും നല്‍കാതെ ഒഴുവാക്കുകയായിരുന്നു. ഇതിനെതിരെ സംസാരിച്ചപ്പോള്‍ ജോലിയില്ലന്ന് മാനേജ്‌മെന്റെ്അറിയിക്കുകയായിരുന്നു.ഇതിനെതുടര്‍ന്ന് ഡി ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കി. ഡി ഒ തിരികെ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മാനേജ്‌മെന്റ് ഇതിന് തയ്യാറായില്ല.തുടര്‍ന്ന് അദ്ധ്യാപിക ഇന്നലെ ഹൈക്കോടതിയില്‍നിന്നും അനുകൂലമായ ഉത്തരവുമായി വീണ്ടും സ്‌ക്കൂളിലെത്തിയെങ്കിലും മാനേജ്‌മെന്റെ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.ഇതോടെ അദ്ധ്യാപിക ഓഫീസ് റൂമില്‍ കുത്തിയിരിക്കുകയായിരുന്നു.  തുടര്‍ന്നുണ്ടായ സങ്കര്‍ഷം   റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സ്വകാര്യ ചാനല്‍  ക്യാമറമാനെ  സ്‌കൂള്‍ മാനേജ്മന്റ് അധികൃതര്‍  ആക്രമിച്ചു.  ക്യാമറ തല്ലിത്തകര്‍ത്തു.   ക്യാമറാമാനെ സ്‌കൂള്‍ മാനേജര്‍ സജീവും  സഹോദരന്‍ മുജീബും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.  ഇവര്‍ ക്യാമറ തല്ലി തകര്‍ക്കുകയും ചെയിതു.  കൈക്ക്   പരിക്കേറ്റ ക്യാമറമാനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം കണ്ട് ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ട ടീച്ചറെ  സമീപത്തുള്ള  കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്‌