എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

278

സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്കും രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി എം.എ ബേബി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയാം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗബാധിതരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ഇന്നും ആയിരം കടന്നു. 1061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 94 പേർക്കും രോഗം സ്ഥിരീകരിച്ചു. 73 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.