തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്

266

തമിഴ്‌രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച് ഡിഎംകെ എംഎല്‍എ ബിജെപിയിലേക്ക്. ഡിഎംകെ നേതാവ് കെ കെ ശെല്‍വം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഡിഎംകെ നേതാവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ഇന്ന് വൈകീട്ട് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തില്‍ ശെല്‍വം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ എംഎല്‍എയും ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായിരുന്ന ജെ അന്‍പളഗന്റെ മരണത്തിന് പിന്നാലെ ചിത്രരാസുവിനെ നേതൃനിരയിലേക്ക് കൊണ്ടുവന്നതാണ് പാര്‍ട്ടി വിടാന്‍ കെ കെ ശെല്‍വത്തെ പ്രേരിപ്പിച്ചത്. അടുത്തിടെ കൊറോണ വൈറസ് ബാധിച്ചാണ് അന്‍പളഗന്‍ മരിച്ചത്. ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അതിനിടെ നടന്ന പുതിയ നിയമനത്തില്‍ ശെല്‍വം അതൃപ്തി രേഖപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1997ല്‍ എഐഎഡിഎംകെയില്‍ നിന്നുമാണ് കെ കെ ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നത്. നിലവില്‍ ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് നിയോജമണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.