‘വൈദികനുമൊത്തുള്ള യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തത്’: പരാതിയുമായി ഭർത്താവ്

319

ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനും യുവതിയുമൊത്തുള്ള അശ്ലീല വീഡിയോകള്‍ പ്രചരിച്ച സംഭവത്തിൽ പോലീസിൽ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. സമൂഹ മാധ്യമങ്ങള്‍ വഴി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഭര്‍ത്താവിൻ്റെ പരാതി. ഇടുക്കി ജില്ലയിലെ വെള്ളയാംകുടി പള്ളി വികാരിയും യുവതിയുമായുള്ള വീഡിയോകള്‍ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനു പിന്നാലെയാണ് സംഭവം.

പള്ളിയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് വൈദികനുമൊത്തുള്ള യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കു്നനതെന്നാണ് പരാതിയിൽ പറയുന്നതെന്നാണ് മാതൃഭൂമിയുടെ റിപ്പോര‍്ട്ട്. ജില്ലാ പോലീസ് മേധാവിയ്ക്കാണ് യുവതിയുടെ ഭര്‍ത്താവിൻ്റെ പരാതി. ഫെബ്രുവരി 17ന് ദേവാലയത്തിലെ യുവജനവിഭാഗവുമായി ബന്ധപ്പെട്ടയാള്‍ യുവതിയോട് അശ്ലീല ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്നും പ്രചരിപ്പിച്ചാൽ മാനക്കേടുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നവെന്നും ഇവരുമായി ബന്ധപ്പെട്ടവരാണ് തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനായി ശ്രമിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.സംഭവത്തിൽ വെള്ളയാംകുടി പള്ളി വികാരി ഫാ. ജെയിംസ് മംഗലശ്ശേരിയ്ക്കെതിരെ ഇടുക്കി രൂപത നടപടിയെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വൈദികനെ രൂപത വികാരി സ്ഥാനത്തു നിന്നു നീക്കുകയും കൂദാശകള്‍ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളുടെ പേരിലാണ് വൈദികനെതിരെ സഭ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സഭാ വക്താവ് വാര്‍ത്താക്കുറിപ്പിലടെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയത് വെള്ളിയാഴ്ചയാണെങ്കിലും സംഭവത്തിൽ മാര്‍ച്ച് 24ന് തന്നെ വൈദികനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് രൂപത വിശദീകരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി ലോക്ക്ഡൗൺ കാലത്ത് രഹസ്യമായി പള്ളിയിൽ എത്തുന്നതു കണ്ട ഇടവകാംഗങ്ങള്‍ സംശയമുന്നയിച്ചിരുന്നുവെന്നും വികാരി തന്‍റെ കേടായ മൊബൈൽ ഫോൺ നന്നാക്കാനായി അടുത്തുള്ള കടയിൽ ഏല്‍പ്പിച്ചപ്പോഴാണ് വീഡിയോകള്‍ പുറത്തായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വൈദികനെതിരെ ഇടവകാംഗങ്ങള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ വൈദികനോ വീട്ടമ്മയോ പരാതിപ്പെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് കേസ് എടുക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.