ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ശ്രീധന്യ സുരേഷ്

232

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ചരിത്രത്തിലിടം നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന് സ്വന്തം. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി നിയമിതയായ ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാമ് ശ്രീധന്യചരിത്രവിജയം നേടിയത്. തരിയോട് നിര്‍മല ഹൈസ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം