മോദി ചിത്രം ഷെയറ് ചെയ്തതിന്റെ പേരില്‍ കുവൈറ്റിൽ യുവാവിനെ ആക്രമിച്ചത്കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട മുസ്ലിം തീവ്രവാദികളെന്ന് സംഘപരിവാര്‍ ​ഗ്രൂപ്പുകള്‍.

214

ഗള്‍ഫിലുള്ള മലയാളികളില്‍ ചിലര്‍ മതവും രാഷ്ട്രീയവും പറഞ്ഞ് പരസ്പരംപോരടിക്കുന്നത് പതിവ് വാർത്തകളാവുകയാണ് .
ലോകo കോവിഡ് ഭീതിയില്‍ കഴിയുമ്ബോള്‍ അന്യ നാട്ടിൽ മലയാളികള്‍ മതം പറഞ്ഞ് പരസ്പരം ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത് നാടിന് തന്നെ നാണക്കേടാവുകയാണ്.

ഉദാഹരണത്തിന് കുവൈറ്റിൽ അടുത്തയിടയുണ്ടായ ഒരു സംഭവം തന്നെ എടുക്കാം . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായ് സന്ദര്‍ശനം നടത്തുന്ന ചിത്രം ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തു എന്ന പേരില്‍ ഒരു സംഘം ആളുകള്‍ വടകര സ്വദേശി പ്രവീണ്‍ എന്ന യുവാവിനെ റൂമിലെത്തി ക്രൂരമായി മര്‍ദ്ദിച്ചതായി പറയുന്നു . പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു ക്രൂര മര്‍ദ്ദനം. മാസ്ക് ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആരൊക്കെയാണ് തല്ലിയത് എന്ന് കണ്ടെത്താനായി അവരുടെ ശ്രമം. സംഘത്തിലുണ്ടായിരുന്നവരെ തിരിച്ചറിയുകയും അവരുടെ വിവരങ്ങള്‍ പരസ്പരം ഷെയര്‌‍ ചെയ്യുകയും അവരുടെ വീടുകള്‍ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍.

ഇതിനിടെ. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ അസി ചുള്ളിക്കര എന്നയാളാണ് ആക്രമണത്തിന്  നേതൃത്വം നല്‍കിയത് എന്ന തരത്തില്‍ പ്രചാരണവും ശക്തമാണ്. ഇയാള്‍ ഡിവൈഎഫ്‌ഐക്കാരനാണ് എന്നും കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട മുസ്ലിം തീവ്രവാദിയാണ് എന്നുമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം. അക്രമത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് നാട്ടില്‍ എന്തെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ ഹിന്ദുക്കള്‌‍ ബഹിഷ്കരിക്കണം എന്ന പ്രചാരണവും ശക്തമാണ്.ഇതിനിടെ, കുവൈറ്റിലെ ഇന്ത്യന്‍ എംബസിയോട് വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വ്യാപകമാകുകയാണ്.

ഇതേ സമയം ആക്രമണം ആസൂത്രണം ചെയ്തത് താനാണ് എന്ന തരത്തില്‍ ഒരു മലയാളിയുടെ ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കള്‍തന്നെയാണ് പ്രവീണിനെ ആക്രമിച്ചത് എന്ന തരത്തില്‍ ഒരു എതിര്‍ പ്രചരണം ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു. തല്ലുന്നവന്റെ കയ്യില്‍ വളയുണ്ടെന്നും ഇത് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത് എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ അസി ചുള്ളിക്കരയുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ഈ വള കാണാം എന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ബാധിച്ച്‌ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 60 ആയി. ഗള്‍ഫ് നാടുകളില്‍ മാത്രം 25 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുവൈറ്റില്‍ മാത്രം കഴിഞ്ഞ ദിവസം 87 ഇന്ത്യക്കാരടക്കം 300 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തുകൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3740 അയി. ഇതില്‍ 1755 പേര്‍ ഇന്ത്യക്കാരാണ്.ലോകമെമ്ബാടും കോവിഡ് ഭീതിയില്‍ കഴിയുമ്ബോഴാണ് പ്രവാസി മലയാളികള്‍ മതം പറഞ്ഞ് പരസ്പരം ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്. ദുഖകരം എന്നല്ലാതെ മറ്റെന്താണ് ഇതിന് പറയാനുള്ളത് .

 

ഇതേ സമയം