ഞാൻ മുസ്ലീമാണ് അനു സിത്താര

865

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ യുവനിരയ്‌ക്കൊപ്പവുംതാരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അനു അഭിനയത്തിലേക്ക് കടന്നുവരുന്നത്.നോമ്പുകാലവും ലോക് ഡൗണും ഒരുമിച്ചു വന്നതോടെ താരം നടത്തിയ പഴ വെളിപ്പെടുത്തല്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍.

താന്‍ പാതി മുസ്ലീം ആണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍ കുട്ടിക്കാലം മുതല്‍ തന്നെ നൃത്തം പരിശീലിച്ച അനു സ്‌റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. അനുസിത്താരയ്ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണു ആണ്.

നോമ്പെടുക്കുന്ന, നിസ്‌കരിക്കുന്ന ആളാണ് താനെന്നാണ് അനു സിത്താരപറഞ്ഞിരുന്നത്. അച്ഛന്‍ അബ്ദുള്‍ സലാമിന്റേയും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമായിരുന്നെന്നും താന്‍ ജനിച്ച ശേഷണാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയതെന്നും അനു സിത്താര പറയുന്നു. കഴിഞ്ഞ വര്‍ഷം വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലീം ആണ്. അമ്മ ഞങ്ങളെ നിസ്‌ക്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്’ അനു സിത്താര പറഞ്ഞിരുന്നു.

താന്‍ ജനിച്ച ശേഷമാണ് ഇരുവീട്ടുകാരും ഒന്നിച്ചതെന്നും അതുകൊണ്ട് ഹാപ്പിയായത് താനും അനിയത്തിയുമാണെന്നും , വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ്.