പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം; അത് ഉപയോഗപ്പെടുത്തിയ ശേഷം തന്നെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി റായ് ലക്ഷ്‌മി

340

തെന്നിന്ത്യയില്‍ നിന്നും ബോളിവൂഡിലേക്ക് ചേക്കേറി തിളങ്ങി നിൽക്കുന്ന താരമാണ് റായ് ലക്ഷ്മി. സിനിമയിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളില്‍ മോഡലായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ കാര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു.പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.അണ്ണന്‍ തമ്ബി, ടു ഹരിഹര്‍ നഗര്‍ , ചട്ടമ്ബിനാട്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അണ്ണന്‍തമ്ബി, ചട്ടമ്ബിനാട്‌ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ലക്ഷ്മി മോഹന്‍ലാലിനൊപ്പം റോക്ക്‌ ആന്‍ഡ്‌ റോള്‍, ക്രിസ്‌ത്യന്‍ബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

രാജാധിരാജയാണ് തരാം ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം ഇപ്പോള്‍ തുറന്ന് പറയുകയാണ്. എനിക്ക് എല്ലാം ക്രസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്.

അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന്‍ താല്പര്യമില്ല. അപരിചിതനുമൊത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല.നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് ,വിഷമിച്ചിട്ടുണ്ട് ,തമാശാല പറഞ്ഞിട്ടുണ്ട് , പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് താരം ഇപ്പോള്‍ തുറന്ന് പറയുകയാണ്. പ്രണയവികാരങ്ങളെ നിയന്ത്രിക്കുന്നതിന് താല്‍പര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു. പങ്കാളികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷടമാണ്. പാചകം ചെയ്‌ത് ഒരുമിച്ച കഴിക്കണം. അദ്ദേഹത്തെ സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യും. പുള്ളി മനസ്സില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കും. എന്നാല്‍ സ്കൂളില്‍ പഠിക്കുമ്ബോഴാണ് ആദ്യ പ്രണയം മൊട്ടിട്ടതെന്നും റായ് ലക്ഷ്മി പറയുന്നു. അത് നടന്മാരോടായിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും ഉള്ള പങ്കാളികളോടാണ് തനിക്ക് താല്പര്യം എന്നും താരം പറയുന്നു.

അങ്ങനെ ഉള്ളവരെ അപൂര്‍വമായി മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു. പലര്ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച്‌ നോക്കുകയും ചെയ്‌തു . .ഇതേ കാരണത്താല്‍ ഏറെ പേര്‍ സ്നേഹിക്കുകയും ചെയ്‌തു. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല,ശരീരത്തിന്റെ വലുപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാള്‍ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഇവിടെവരെ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും റായ് ലക്ഷ്‌മി പറയുന്നു .