ഇന്ന് കൊവിഡ് ബാധിച്ചത് 9 പേർക്ക്

131

 

സംസ്ഥാനത്ത്‌ ഇന്ന് 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.നാല് പേർ കാസർകോടും, മൂന്ന് പേർ കണ്ണൂരും, കൊല്ലം മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 263 പേരെന്നും മുഖ്യമന്ത്രി. തമിഴ്നാട് ശിവഗംഗയിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇടുക്കിയിൽ നിന്നുള്ള എഴ് പേർ നിരീക്ഷണത്തിൽ.മലപ്പുറത്ത് ഒരാൾ കൂടി രോഗമുക്തനായി. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്കാണ് കൊവിഡ് ഭേദമായത്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം മാത്രമേ ഇദ്ദേഹം ആശുപത്രി വിടുകയുള്ളൂ.

ലോകാരോഗ്യദിനത്തിൽ നഴ്സുമാർക്കും പ്രസവശുശ്രൂഷകർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മളെ അസ്വസ്ഥരാക്കുന്നു. നിപ പോരാട്ടത്തിന്‍റെ രക്തസാക്ഷിയായ ലിനിയ്ക്ക് ആദരാഞ്ജലികൾ നേർന്ന മുഖ്യമന്ത്രി. കോട്ടയത്തെ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസിന് ആശംസകളും നൽകി. ഇനിയും സേവനം ചെയ്യാൻ തയ്യാറാണെന്ന് പറ‍ഞ്ഞ രേഷ്മയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു