മുസ്ലിമായതിനാല്‍ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു.ആംബുലന്‍സില്‍ പ്രസവിച്ച സ്ത്രീയുടെ കുഞ്ഞ് മരിച്ചു.

151

രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ മുസ്ലിമായതിനാല്‍ യുവതിക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ അന്വേഷണത്തിന്ഉത്തരവ്.ആരോഗ്യമന്ത്രിയും ഭരത്പുര്‍ എംഎ‍ല്‍എ.യുമായ സുഭാഷ് ഗാര്‍ഗ് അന്വേഷണത്തിന് ഉത്തരവിട്ടത്   . ചികിത്സ നിഷേധിച്ചതിനെതുടർന്ന് ജയ്പുരിലെ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സില്‍ കയറിയ സ്ത്രീ, അതില്‍ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു . ശനിയാഴ്ചയാണ് സംഭവം. ഗുരുതരപ്രശ്‌നവുമായി ഭരത്പുരിലെ ആര്‍.ബി.എം. സെനാന സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ സ്ത്രീയോടാണ് ഡോക്ടര്‍മാര്‍ പേരും മറ്റു വിശദാംശങ്ങളും തിരക്കിയശേഷം മുസ്ലിമായതിനാല്‍ ചികിത്സിക്കാനാവില്ലെന്നു പറഞ്ഞത്. ഡോക്ടര്‍മാരുടെ അവഗണന മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ ആരോപിച്ചു. മതപരമായ വിവേചനം നേരിട്ടുവെന്ന കാര്യം സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സമിതിക്കു മുമ്ബാകെ നിഷേധിക്കണമെന്ന സമ്മര്‍ദവുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.സത്യം മൂടിവെക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട് . നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് ദേശീയ ദുരന്തമായിരുന്നു. അതിന്റെ പേരില്‍ നിരപരാധികളായ മുസ്ലിങ്ങള്‍ സഹിക്കേണ്ടിവരുന്നത് വേദനാജനകമാണെന്ന് ടൂറിസം മന്ത്രി വിശ്വേന്ദ്രസിങ് പറഞ്ഞു.