‘അവളെന്നെ ചതിച്ചതാ… ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ… കാമുകിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ സ്വയം തീ കൊളുത്തി മരിച്ച ശെല്‍വമണിയുടെ അവസാന വാക്കുകള്‍

275

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കൊല്ലത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു മരിച്ച  കടവൂര്‍ സ്വദേശി ശെല്‍വമണി എന്ന യുവാവാണ് മരിച്ചത് അവസാന വാക്കുകൾ പുറത്ത്

..’അവളെന്നെ ചതിച്ചതാ… ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ… പക്ഷെ അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു…’ഇതായിരുന്നു  ശെല്‍വമണിയുടെ അവസാന വാക്കുകള്‍  ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.ബന്ധുവായ യുവതിയുടെ വീട്ടിലെത്തി ഇയാള്‍ തീകൊളുത്തുകയായിരുന്നു .  ശെല്‍വമണിയെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.ഉച്ചക്ക് ഒന്നരയോടെയാണ് മുത്തുമണിയുടെ മരണം സ്ഥിരീകരിച്ചത്. വിവാഹിതനായ ശെല്‍വമണി ഭാര്യയുമായി  പിണങ്ങി കഴിയുകയായിരുന്നു എന്ന്  പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ വാതിലിന് തീയിട്ടു . ഇത് കണ്ട് യുവതിയും വീട്ടുകാരും വീടിന്റെ പിന്‍വാതിലിലൂടെ ഓടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് ശെല്‍വമണി മണ്ണെണ്ണ ഒഴിക്കുകയും തൊട്ടുപിന്നാലെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു . സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും പൊള്ളലേറ്റു സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച്‌ നിന്ന ശെല്‍വമണിയെ തടയാനെത്തിയ കാമുകിയുടെ മാതാവ് റൂബി ഭവനില്‍ മുത്തുമണി എന്ന ഗേര്‍ട്ടി രാജന്‍(67) ഇതിനിടെ ദേഹത്തേയ്ക്ക്വീണതോടെ ഇരുവരുടേയും ശരീരത്തില്‍ നീ പടര്‍ന്ന്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണി ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും മുത്തുമണി കൊല്ലത്തെ ്ആശുപത്രിയിലും മരണത്തിന്കീഴടങ്ങുകയുമായിരുന്നു. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ അപ്‌ഹോള്‍സ്റ്ററി കട നടത്തിയിരയിരുന്നയാളാണ് ശെല്‍വമണി.

ഭാര്യ പിണങ്ങിപോയി ,കാമുകിയും കൈവിട്ടു .ഒടുവിൽ ആത്‍മഹത്യ .

യുവതിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നു എന്നാണ് ശെല്‍വമണി മരണത്തിനു മുന്‍പ് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണം എന്നാവശ്യവുമായി പലതവണ യുവതിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും ബന്ധുകൂടിയായ ശെല്‍വമണി സഹോദരതുല്യനായതിനാല്‍ വിവാഹം നടത്താന്‍ യുവതിയുടെ വീട്ടുകാര്‍ വിസമ്മതിച്ചുവെന്ന് യുവതിയുടെ സഹോദരി റൂബി പറയുന്നു. എന്നാല്‍ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ച്‌ താമസിച്ചിരുന്നവര്‍ ആണെന്നും ഇപ്പോഴാണ് അവള്‍ക്ക് തന്നെ വേണ്ടാതായതെന്നും ശെല്‍വമണി മരണമൊഴിയില്‍ പറയുന്നു.അവള്‍ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്ബിള്ള പോയത്. ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവണ്‍മെന്റില്‍ ഞാനാണ് ജോലി ശരിയാക്കി ക്കൊടുത്തത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വഴക്കിട്ടു. അതോടെ അവള്‍ വാട്‌സാപ്പില്‍ നിന്നും ഐഎംഓയില്‍ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. അതോടെ മാനസികമായി തകര്‍ന്ന എനിക്ക് ഉറക്കമില്ലാതായി. യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടില്‍ മടങ്ങി എത്തിയത്. രണ്ടാഴ്ച മുന്‍പ് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി.ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി നാട്ടിലുള്ള വിവരംശെല്‍വമണി അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തി മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയും യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്. എന്നാല്‍ ബന്ധുവായ ശെല്‍വമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് ശെല്‍വമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതും.

രാത്രി റൂബി ഭവനിലെത്തിയ ശെല്‍വമണി ആദ്യം മുന്‍വാതിലുകള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. സ്വീകരണമുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണര്‍ന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭര്‍ത്താവും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു. പിന്നിലൂടെ രക്ഷപെടാല്‍ ശ്രമിച്ച ഇവര്‍ അടുക്കള വാതിലിനും തീ പടര്‍ന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളില്‍ പ്രവേശിച്ചു.തുടര്‍ന്ന് അടുക്കളയ്ക്ക് വെളിയില്‍ നിന്ന് കൊണ്ടുനിന്ന ശെല്‍വമണിയെ തടയാനായി മാതാവ് മുത്തുമണി കത്തിക്കൊണ്ടിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കുകയും പ്രെട്രോളില്‍ കുളിച്ചുനിന്ന ശെല്‍വമണിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശെല്‍വമണിക്ക് സാധിച്ചില്ല. എന്നാല്‍ കത്തുന്ന ശരീരവുമായി അലറിവിളിച്ച്‌ പുറത്തേയ്ക്കാടിയ മുത്തുമണിയുടെ നിലവിളി കേട്ടാ നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചു. ആംബുലന്‍സുമായെത്തിയ കാവനാട് പൊലീസ് മുത്തുമണിയേയും നിസാരമായി പൊള്ളലേറ്റ മൂത്ത മകളേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേരിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ശെല്‍വമണിക്കും പൊള്ളലേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. മുത്തുമണിയുടെ മൂത്ത് മകള്‍ പറഞ്ഞതില്‍ നിന്നുമാണ് ശെല്‍വമണി പൊള്ളലേറ്റ് വീട്ടിന്റെ പിന്നാമ്ബുറത്തുള്ള കാര്യം അറിഞ്ഞത്.