പാത്രം മുട്ടാനും മച്ചിന്റെ മുകളില്‍ നിന്ന് ലൈറ്റടിക്കാനും പറയുന്ന പ്രധാനമന്ത്രിയുടെ തലക്ക് വല്ല അസുഖവുമുണ്ടോ;കെ സുധാകരന്‍

327

പാത്രം മുട്ടി കൊറോണയെ തുരത്താമെന്നും,ഇപ്പോള്‍ മച്ചിന്റെ മുകളില്‍ നിന്ന് ലൈറ്റടിക്കാനും പറയുന്ന പ്രധാനമന്ത്രിയുടെ തലക്ക് വല്ല അസുഖവുമുണ്ടോ എന്നും കോണ്‍ഗ്രസ്സ് നേതാവും എം പിയുമായ കെ സുധാകരന്‍ പരിഹസിച്ചു.

നരേന്ദ്രമോദിയെയാണ് മുഖ്യമന്ത്രി മാതൃകയാക്കുന്നത്. പ്രധാനമന്ത്രിയുടെ അതേ പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആണ് പിണറായിയുടേത്. മോദിയുടേതിനോട് കിടപടിക്കുന്ന യാത്രയാണ് പിണറായിയും നടത്തുന്നത്. അദ്ദേഹം ഫ്‌ളൈറ്റ് എടുക്കുന്നു. ഇദ്ദേഹവും ഫ്‌ളൈറ്റ് എടുക്കുന്നു. ഗുരുവിന്റെ സ്ഥാനത്താണ് പിണറായി വിജയന് മോദിയെന്നും സുധാകരന്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തിന്റെ പേരില്‍ സിപിഐഎം കണ്ണൂരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും സുധാകരന്‍ പറഞ്ഞു. സിപിഎം നേതാവ് എം വി ജയരാജന് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സംഭവത്തില്‍ കേസ്സെടുത്ത് അന്വേഷിക്കണം. ഡിവൈഎഫ്‌ഐ കൊടികുത്തി കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുകയാണെന്നും, സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാര്‍ട്ടിയുടെതാക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു