എന്‍റെ കാര്യത്തിൽ ഉറപ്പില്ല, അമേരിക്കയിലെ ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് ട്രംപ്

307

രാജ്യത്ത് കൊവിഡ് 19 പിടിമുറുക്കിയതോടെ അമേരിക്കയിലെ ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കാൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും   അവരവർക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തേ ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് അമേരിക്കയിൽ നിർബന്ധമില്ലായിരുന്നു.കൊവിഡ് ഒരു സാധാരണ.സുന്ദരികളായ 20സ്ത്രീകളെയും കൂട്ടി ആഡംബരഹോട്ടലിലെ മുറികള്‍മുഴുവന്‍ ബുക്ക് ചെയ്ത് താമസമാക്കി ഈ രാജാവ്

പനിപോലുള്ളത് എന്നായിരുന്നു നേരത്തേ ട്രംപിന്റെ നിലപാട്. വിഗദ്ധരുൾപ്പെടെ പലരും ആവശ്യപ്പെട്ടെങ്കിലും പരിശോധനയ്ക്ക് വിധേയനാവാൻപോലും അദ്ദേഹം തയ്യാറായിരുന്നില്ല.

ഒടുവിൽ വൈറ്റ് ഹൗസ് ജീവനക്കാരിൽ ചിലർക്ക് രോഗംബാധിച്ചതോടെയാണ് പരിശോധനയ്ക്ക് വിധേയനാകാൻ ട്രംപ് തയ്യാറായത്. കഴിഞ്ഞദിവസം നടത്തിയ രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു.

അതേസമയം അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷമായി. വൈറസ് ബാധയെ തുടർന്നുളള മരണം 7,385 ആയി. ന്യൂയോർക്കിലാണ് സ്ഥിതി രൂക്ഷം.