കൊറോണ.അമേരിക്കയില്‍ പത്തനംതിട്ട, എറണാകുളം സ്വദേശികള്‍ മരിച്ചു.

205

അമേരിക്കയില്‍  ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലുമായി രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച്‌ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്‌ എന്ന (43) ന്യൂയോര്‍ക്കില്‍ മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു. എറണാകുളം രാമപുരം സ്വദേശി കുഞ്ഞമ്മ സാമുവലാണ് ന്യൂജഴ്സിയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞമ്മയ്ക്ക് രോഗം ബാധിച്ചത്.അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3800 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളെല്ലാം നിറഞ്ഞു. ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാരില്ലാത്തതും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതും പ്രതിസന്ധിയുയര്‍ത്തുന്നുണ്ട്.