‘ലിംഗത്തില്‍ ഒരു കുരു പോയിട്ട് ഒരു ചുക്കും ഞാന്‍ കണ്ടില്ല’ ഞരമ്പു ‘രോഗി’കളുമായുള്ള അനുഭവം വിവരിച്ച് യുവ വനിതാ ഡോക്ടര്‍

  64462

  ആശുപത്രികളിള്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന വനിതാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റും  രോഗികളുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരാനുഭവം പങ്ക് വച്ചുകൊണ്ടുള്ള ഡോക്ടര്‍ ആതിരാ ദര്‍ശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.ഇന്റണ്‍ഷിപ്പിന്റെ ഭാഗമായി കുടല്ലൂര്‍ പിഎച്ച്‌സിയില്‍ ജോലി ചെയ്യുന്നതിനിടെ ലിംഗത്തില്‍ കുരുവുണ്ടെന്ന് പറഞ്ഞ് മധ്യവയസ്‌കനായ ഒരു ഞരമ്പുരോഗി തന്നെ കാണാന്‍ വന്നതായി ആതിര ദര്‍ശന്‍ എന്ന കോട്ടയംകാരിയായ യുവവനിതാ ഡോക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു. പോസ്റ്റ് ഇങ്ങനെ തുടരുന്നു.

  ഇന്റൺഷിപ്പിന്റെ ഭാഗം ആയിട്ട് കൂടല്ലൂർ സി എച് സിയിൽ പോസ്റ്റിങ്ങ് ഉണ്ടായിരുന്ന.. അവിടെ കോട്ടയം മെഡിക്കൽ കോളേജ് ഇൽ ഹോസ്സ് സർജെന്സി ചെയ്യുന്ന ഡോക്ടര്മാര്ക് സ്റ്റേ പോസ്റ്റിങ്ങ് ആണ്… രാത്രി 8 വരെ വരുന്ന രോഗിയ്ക് ചികിത്സ നൽകണം.. ശേഷം രാവിലെ വരെ അവിടെ താമസിക്കണം… അവിടെ നൈറ്റ് ഡ്യൂട്ടി ഇരുന്ന ദിവസം സന്ധ്യക് ഒരു മധ്യവയസ്‌കൻ രോഗി വന്നു. ലിംഗത്തിൽ ഒരു കുരുവോ മറ്റൊ ആണ് പ്രശ്നം.. എന്തായാലും പരിശോധിക്കാതെ മരുന്ന് എഴുതാൻ പറ്റില്ലല്ലോ.. gloves ഒക്കെ ധരിച്ചു രോഗിയെ വിശദമായി നോക്കി.. കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല എന്ന് മാത്രമല്ല അയാളുടെ ഭാവ പ്രകടനങ്ങളിൽ നിന്ന് ഞരമ്പിനെ പ്രശ്നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യം ആയി.. എന്തായാലും പകൽ വന്നു മെഡിക്കൽ ഓഫീസർ മാടത്തിന്റെ കാണിക്കാൻ നിർദേശിച്ചു രോഗിയെ പറഞ്ഞു വിട്ട്… കേവലം 2 രൂപയ്ക് ഒപി ചീട്ട് എടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി ആണത്രേ.. രാത്രികാലങ്ങളിൽ പി എച് സി കളിൽ ഒരു ഡോക്ടർ,ഒരു നേഴ്സ് ,ഒരു നഴ്സിംഗ് അസിസ്റ്റന്റ് ഇത്രെയും പേരെ ഡ്യൂട്ടിയിൽ കാണു..മിക്കപ്പോഴും ഇവർ മൂന്നും സ്ത്രീകൾ ആയിരിക്കും… അതിനാൽ തല്ല് കിട്ടില്ല എന്ന് ഉറപ്പിച്ചു ഈ കലാപരിപാടി നിരുപാധികം മുൻപോട്ട് കൊണ്ട് പോകുന്നു…

  ഇത് ഒറ്റപ്പെട്ട സംഭവം അല്ല… എന്നെപോലെ ഒരുപാടു പേർക്ക് ഈ ദുരനുഭവം കാണും… രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവർ… യാത്ര ചെയ്യുന്നവർ…. അതെ പോലെ രാത്രി ഫെയ്സ്ബൂകിൽ ഓൺലൈൻ ഇരിക്കുന്നവർ…

  ഇതേ മനോഭാവം ആണ് പല സഹോദരന്മാര്കും അർധരാത്രി ആയാൽ ഇൻബോക്സിൽ… ഡോക്ടർ എന്ന നിലയിൽ genuine ആയ സംശയങ്ങൾ കു മറുപടി നൽകാറുണ്ട്… സമയവും കാലവും നോക്കാതെ തന്നെ… പക്ഷെ ദേശബന്ധു കാറ്റാനം എന്ന ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും മുൻകാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോൾ ഒരു pervert ന്റെ ചോദ്യങ്ങൾ ആയെ എനിക്ക് തോന്നിയുള്ളൂ… ഇത് 2015 ഇൽ ഇൻബോക്സിൽ എത്തിയ ഒരു മെസേജ് ആണ്.. ഞാൻ മറുപടി നൽകിയിരുന്നില്ല.. മാത്രമല്ല ഇതിൽ കൗതുകം തോന്നി ഭർത്താവിനെയും കാണിച്ചിരുന്ന… മറുപടി നൽകേണ്ട എന്ന അദ്ദേഹവും പറഞ്ഞതിനാൽ ശേഷം ഞാൻ അത് കേട്ടതായി നടിച്ചില്ല… unfriend ബ്ളോക് മുതലായവയും ചെയ്തില്ല… അവഗണിച്ചു.. അത്ര തന്നെ.. ഇടയകും മുറയ്കും ഓരോ.മെസേജ് ഒഴിച്ചാൽ പിന്നീട് ആൾ ഒരു വിധ സംശയ നിവാരണത്തിനും എത്തിയില്ല…

  പക്ഷെ ഈ മാന്യൻ ഇന്ന് മറ്റൊരു സ്‌ക്രീന്ഷോറ്റും കൊണ്ട് ഇറങ്ങിയെക്കുന്ന കണ്ടപ്പോഴാണ് ഇത് കക്ഷിയുടെ സ്ഥിരം പരിപാടി ആണെന്ന് മനസ്സിലായത്… അർധരാത്രി 1 മണിക് ഒരു ചേച്ചിയെ പരിചയപ്പെടാൻ ഇൻബോക്സിൽ കുറുങ്ങിയപ്പോ ചേച്ചീ നന്നായി ഒന്ന് കുടഞ്ഞു… ആൾക് അത് ക്ഷീണം ആയി… ചേച്ചിയെ തേയ്ക്കാൻ ആയി പോസ്റ്റ് ഇട്ടു… പക്ഷെ ആൾ തേഞ്ഞ മട്ടാണ് .. പോസ്റ്റിനു ചുവടെ ഞാൻ ഉൾപ്പെടെ കുറച്ചു അധികം സ്ത്രീകൾ സമാന അനുഭവങ്ങൾ പങ്കു വെച്ചു… എന്നെ ബ്ലോക്കും ചെയ്തു…

   facebook.com/athira.madhav