കൊറോണ പരാമര്‍ശത്തില്‍ വ്യാപക പരിഹാസം.ഒടുവില്‍ മലക്കം മറിഞ്ഞ് മോഹന്‍ലാല്‍

2027

 

കൊറോണ വൈറസ് നശിക്കുന്നതിനെപ്പറ്റി നടത്തിയ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍.കൈയ്യടിക്കുന്ന ശബ്ദം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പ്രസ്താവനയിൽ മലക്കം മറഞ്ഞിരിക്കുകയാണ് നടൻ മോഹൻ ലാൽ. ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്നായിരുന്നു ലാൽ പറഞ്ഞത്. അത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്. മോഹന്‍ലാലിന്റെ ഫെസ്ബുക്ക് പേജിലടക്കം സോഷ്യല്‍ മീഡിയായില്‍ ലാലിന്റൈ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവും പരിഹാസവും നിറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്.വൈകീട്ട് അഞ്ചുമണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്‍റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.എന്നാൽ കൈയ്യടിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും എന്നായിരന്നു മോഹൻലാൽ പറഞ്ഞത്. ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്.ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. നടന്റെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് മോഹൻലാൽ പുതിയ പോസ്റ്റുമായി രംഗത്തെത്തിയത്.>

നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി….

ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.