കോവിഡ് ഭീതിക്കിടെ സിനിമാ അവാര്‍ഡ് സ്‌ക്രീനിംഗ് രഹസ്യമാക്കി നടത്താന്‍ നീക്കം

551

കോവിഡ് ഭീതിക്കിടെ സിനിമാ അവാര്‍ഡ് സ്‌ക്രീനിംഗ് രഹസ്യമാക്കി നടത്താന്‍ തീരുമാനം. കോവിഡ് 19 പകരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ ചലച്ചിത്ര അവാര്‍ഡ് സ്‌ക്രീനിംഗ് രഹസ്യമാക്കിനടത്താന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചതായി സൂചന. വരുന്ന 24 മുതല്‍ സ്‌ക്രീനിംഗ് നടത്താനാണ് അക്കാദമി തിരുമാനിച്ചിരിക്കുന്നതത്രെ. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ചലച്ചിത്ര അക്കാദമിയുടെ ഈ നീ്ക്കമെന്നതും ശ്രദ്ദേയമാണ്.സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഒന്നടങ്കം അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപരത്തെ സര്‍ക്കാര്‍ തീയറ്ററില്‍ അവര്‍ഡ് സ്‌ക്രീനിംഗിനായി ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് അക്കാദമി. അടുത്ത സമയങ്ങളിലായി തുടരെ വിവാദങ്ങളില്‍ അകപ്പെടുന്ന ചലച്ചിത്ര അക്കാദമിയുടെ പുതിയ നീക്കവും ഒരു വിഭാഗം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. 2019ൽ 192 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. ഇവയിൽ നിന്ന് ചലച്ചിത്ര അവാർഡ് എൻട്രികളായി എത്തിയിരിക്കുന്ന സിനിമകള്‍ 120ഓളമാണ്കോവിഡ് ഭീഷണിക്കിടെ സ്‌ക്രീനിംഗിന്റെ അത്യാവിശ്യകത എന്തെന്നാണ് ഇക്കൂട്ടരുടെ ചോദ്യം. അക്കാദമി ചെയര്‍മാന്‍ കമലിന്റെ മകന്‍ സംവിധാനം ചെയ്യ്ത സിനിമയടക്കം ഇത്തവണ അവാര്‍ഡ് സ്‌ക്രീനിഗിനായുണ്ട്. ഏതാനും ദിവസ്സങ്ങള്‍ മുമ്പാണ് അക്കാദമി സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ ചെയര്‍മാനുമായുള്ള ഭിന്നതയെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിക്കിയതും.