അട്ടിമറി നീക്കത്തെതുടര്‍ന്നെന്ന് .സൗദിയില്‍ രാജാവിന്റെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍,

277

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍..സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിന് പിന്നിലെ കാരണമെന്തെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്താണ് അറസ്റ്റിന് കാരണമെന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍ രാജാവിന്റെ ഇളയ സഹോദരന്‍ അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ്, മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫ്, രാജകുടുംബാംഗം നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായത്. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് അറസ്‌റ്റെന്നും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടന്നത്. മുഖംമൂടി ധരിച്ച്‌ കറുത്ത വേഷമണിഞ്ഞാണ് ഗാര്‍ഡുകള്‍ രാജകുടുംബാംഗങ്ങളുടെ വസതികളില്‍ എത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം അഴിമതിയാരോപിച്ചു പതിനൊന്നു രാജകുടുംബാംഗങ്ങളേയും നാലു മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഉന്നതതലത്തിലുള്ള അറസ്റ്റ് നടപടികള്‍