ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതെന്ന് കാനം

235

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ ആവശ്യമില്ല. ഭരണഘടന നല്‍കുന്ന അവകാശമാണ് അതെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് അനുചിതമാണെന്നും കാനം പറഞ്ഞ

സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയോ ഇല്ലാത്ത ഒരുകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ക്ക് ഭരണഘടന അറിയുമോ ഇല്ലയോ എന്ന കാര്യം താന്‍ ഇപ്പോള്‍ പറയുന്നില്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണെന്നും അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം പറഞ്ഞു.