കന്യാ മറിയം കന്യകയല്ലെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ.

3833

യേശുക്രിസ്തുവിന്റെ മാതാവ് കന്യാ മറിയം കന്യകയല്ലെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ. സിസ്റ്റര്‍ ലുസിയ കരമിനാണ് സ്‌പെയ്‌നില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

മേരി ജോസഫുമായി പ്രണയത്തിലായിരുന്നു അതിനാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നും അഭിപ്രായപ്പെട്ട സിസ്റ്റര്‍ക്കതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വധഭീക്ഷണിയും ഉയര്‍ന്നു. ‘ലൈംഗികതയും വിശ്വാസവും’ എന്ന വിഷയത്തില്‍ സ്പാനിഷ് ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് സഭ അംഗീകരിക്കാത്ത ഈ നിലപാട് സിസ്റ്റര്‍ ലുസിയ കരമിന്‍ ഉയര്‍ത്തിയത്.

വളരെക്കാലമായി സഭയ്ക്ക് ഈ വിഷയത്തില്‍ മോശമായ മനോഭാവമാണ്. സെക്‌സ് ഒരിക്കലും വിലക്കുള്ള വിഷയമല്ല. സെക്‌സിനെ നിഷേധിക്കുന്നത് ഒരു അനുഗ്രഹം നിഷേധിക്കുന്നതിനു തുല്യമായാണ് താന്‍ കാണുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഒരു ദൈവാനുഗ്രമായ ലൈംഗികത സ്വയം പ്രകടനത്തിനുള്ള വഴി ആയിട്ടാണ് താന്‍ മനസിലാക്കിയത്.മേരിക്കും ജോസഫിനുമിടയില്‍ സാധാരണ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാകുന്നതുപോലെ ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന ചിന്ത, തന്നെ ഞെട്ടിക്കുന്നില്ലെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കന്യാസ്ത്രീയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ സിസ്റ്റര്‍ ഖേദപ്രകടനവുമായി രംഗത്തെത്തി. കന്യാസ്ത്രീയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ നിലപാട് തിരുത്താന്‍ തയാറാകാതെ തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന് സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.