തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് ‘വൈശാലി’ നായിക

649

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി വൈശാലിയിലെ നായിക സുപര്‍ണ ആനന്ദ്. തന്റെകാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നെന്നും അത് ദുഖകരമായ കാര്യമാണെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുപര്‍ണ പറഞ്ഞു.

‘കാസ്റ്റിംഗ് കൗച്ച് ദുഖകരമാണ്. ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണ്. പുരുഷ മേധാവിത്വമാണ് സിനിമയില്‍ നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും മലയാള സിനിമയില്‍ അഭിനയിക്കും. ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും’ അവര്‍ വ്യക്തമാക്കി.

വൈശാലിയില്‍ ഋഷ്യശൃംഗനായെത്തിയ സഞ്ജയ്‌യെയാണ്‌ സുപര്‍ണ വിവാഹം കഴിച്ചത്.