‘തന്റെ ടോപ്പ് ഊരാന്‍ 65കാരനായ നിര്‍മ്മാതാവ് ആവശ്യപ്പെട്ടു, അനുഭവം തുറന്ന് പറഞ്ഞ് നടി

643

തന്റെ കരിയറിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി മല്‍ഹാര്‍ റാത്തോഡ്. 65കാരനായ ബോളിവുഡ് നിര്‍മ്മാതാവ് തന്നോട് ടോപ്പ് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് നടി പറഞ്ഞു. അന്ന് താന്‍ കൗമാരക്കാരിയായിരുന്നു. നിര്‍മ്മാതാവിന്റെ വാക്കു കേട്ട് ആദ്യം താന്‍ ഭയന്നു. പിന്നീട് അവിടെ നിന്നും ഇറങ്ങി പോന്നെന്നും നടി പറയുന്നു.
ബോളിവുഡില്‍ മികച്ച അവസരം തേടി വരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച്. സിനിമ മേഖലയില്‍ വലിയ ബന്ധങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത്. സെലിബ്രിറ്റികളുടെ മക്കള്‍ക്ക് ഇത് പ്രശ്‌നമല്ല. അവര്‍ വളര്‍ന്ന് വരുന്നത് തന്നെ താരമായിട്ടാണ്. അവര്‍ക്കായി മുന്‍കൂട്ടി അരങ്ങേറ്റചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും. ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടുന്നതൊന്നും അവര്‍ അനുഭവിക്കേണ്ടി വരില്ല.- നടി പറഞ്ഞു.

‘ആദ്യകാലത്ത് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മയോട് പറയാന്‍ പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിര്‍ത്താന്‍ പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതില്‍ എനിക്ക് സന്തോഷമാണ്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ല.’ മല്‍ഹാര്‍ പറഞ്ഞു.