ലോ അക്കാദമി മാനേജ്‌മെന്റില്‍ നിന്നും ഏറ്റവും കൂടുതല്‍ ആനുകൂല്ല്യം പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടി സി.പി.ഐ.

6352

ലോ അക്കാദമി സമരത്തില്‍ സി പി ഐയുടെയും  എ ഐ എസ് എഫിന്റെയും  നിലപാടിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. ലോ അക്കാദമി മാനേജ്‌മെന്റിന്റെ എല്ലാ അനധികൃതമായ ആനുകൂല്യങ്ങളും വാത്സല്യവും കഴിഞ്ഞ 50 വര്‍ഷമായി അനുഭവിച്ചു വരുന്ന കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ പാര്‍ട്ടി സി പി ഐ ആണെന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.ഇവിടെ നിന്നും  കൂടുതല്‍ അഡ്മിഷന്‍ നേടുന്നത് എ ഐ എസ് എഫും ആണത്രെ ്. ഒരു ബാച്ചില്‍ 25 പേര്‍ക്ക് ആണ് സി.പി.ഐ.യുടെ അഡ്മിഷന്‍ ക്വാട്ട.

.എം.എന്‍. സ്മാരകത്തില്‍ നിന്നും നേരിട്ടാണ് പാര്‍ട്ടി ലിസ്റ്റ് നല്‍കിയിരുന്നതെന്നും തിരുവന്തപുരം ആസ്ഥാനമായ പ്രമുഖ മാധ്യമം റിപ്പോട്ട് ചെയ്യുന്നു. റിപ്പോട്ടിന്റെ കൂടുതല്‍ ഇപ്രകാരമാണ്‌

സി പി ഐയുടെ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നിന്നും ഓരോ വർഷവും ഓരോ ബാച്ചിലേക്കും അഡ്മിഷൻ നൽകേണ്ട കുട്ടികളുടെ പേരുകൾ നൽകും. വെളിയം ഭാർഗവൻ പാർട്ടിയുടെ തലപ്പത്തിരുന്ന കാലയളവിൽ മാത്രമാണ് പാർട്ടി സെക്രട്ടറിക്ക് പകരം മുതിർന്ന നേതാവ് പി കെ വാസുദേവൻ നായരുടെ ഒപ്പിൽ പാർട്ടി ലെറ്റർ പാഡിൽ ആണ് ഈ പട്ടിക വന്നിരുന്നത്.ഇതെല്ലം ഇപ്പോഴും നാരായണൻ നായരുടെ പക്കൽ ഉണ്ട്.ഇതെല്ലാമായിട്ടാണ്. നാരായണനായരും ലക്ഷ്മി നായരും എം എൻ സ്മാരകത്തിൽ കനം രാജേന്ദ്രനെ കാണാൻ പോയതും.

സി പി ഐ ഓഫീസിൽ നിന്നും ലെറ്റർ പാഡിൽ എഴുതി നൽകുന്ന ലിസ്റ്റ് 3 തരത്തിലാണ്. ആദ്യ പട്ടികയിൽ 15 പേരുകൾ ഉണ്ടാകും. യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിട്ടുണ്ടെങ്കിൽ ഈ 15 പേർക്കും ഡോ. എൻ നാരായണൻ നായർ അഡ്മിഷൻ നൽകും. കാരണം പാർട്ടിയുടേയോ പാർട്ടിയുടെ ബഹുജന സംഘടനയുടെയോ സംസ്ഥാന -ജില്ലാ നേതാക്കളാകും ഇവരിൽ അധികവും.

രണ്ടാമത്തെ ലിസ്റ്റിൽ 10 പേരുണ്ടാകും. ഇവരെ എടുക്കണമെന്ന് നിർബന്ധമില്ല. വിവിധ മേഖലകളിൽ നിന്നും പാർട്ടിയിലെ സാധാരണ പ്രവര്ത്ത്തകർഅവരുടെ മക്കൾക്കായി ഒരു സീറ്റിനു പാർട്ടിയിലെ ലോക്കൽ നേതാക്കളെ സമീപിക്കുമ്പോൾ നിവർത്തികേട്‌ കൊണ്ട് വഴിപാടു പോലെ നൽകുന്ന ലിസ്റ്റ് ആണിത്. അതെ സമയം ചില സാഹചര്യങ്ങൾ വിലയിരുത്തി ഇവരിൽ ചിലർക്കും നാരായണൻ നായർ അഡ്മിഷൻ നൽകാറുണ്ട്.

മൂന്നാമത്തെ പട്ടിക ഓരോ ബാച്ചിലും അഞ്ചു പേരെ നിർദേശിക്കും. ഇത് പക്ഷെ ലെറ്റർപാഡിൽ അല്ല. മിക്കവാറും ഒരു വെള്ള പേപ്പറിൽ നൽകുന്ന അഞ്ചു പേരുകളാണ് അത്. ഇതിന്റെ എണ്ണം പലപ്പോഴും ഫോണിൽ വിളിച്ചു ഉറപ്പിക്കുന്നതനുസരിച്ച് മാറുകയും ചെയ്യും. അവസാന അഞ്ചു പേര് സി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പുറമെ നിന്നുള്ള അന്നദാതാക്കൾക്കായി മാറ്റിവയ്ക്കും. ഈ കോൺവെന്റ് കുഞ്ഞുങ്ങൾക്ക് എ ഐ എസ് എഫ് എന്നതിന്റെ പൂർണ്ണ രൂപമോ സി പി ഐ എന്നൊരു രാഷ്ട്രീയ സംഘടനയെയോ അറിയുക പോലുമില്ല. കൃത്യമായ ഉപകാരസ്മരണയ്ക്കായി കാലാകാലങ്ങളായി ഈ അവസാന ലിസ്റ്റ് അവർ പ്രയോജനപ്പെടുത്തുന്നു.

ഇപ്പോഴത്തെ യൂത്ത് ഫെഡറേഷൻ നേതാക്കളിൽ ഏറെയും കടന്നുകൂടിയത് നാരായണ അനുഗ്രഹത്തിൽ തന്നെയാണ്.ഡോ.എൻ.നാരായണൻ നായർ കനിഞ്ഞു അനുഗ്രഹിച്ച് അക്കാദമിയുടെ പടികടന്ന് പോയ സി പി ഐ കുഞ്ഞുങ്ങളിൽ സംസ്ഥാനത്തെ മന്ത്രിയും എം.എൽ.എ.മാരും വലിയ നേതാക്കളുടെ മക്കളും ഒക്കെയുണ്ട്. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ പോലും ഇക്കൂട്ടരിൽ പലരും ക്ലാസ്സിൽ പോലും കയറില്ല. പരീക്ഷയുടെ ഭാഗമായുള്ള മൂട് കോർട്ടും , അസൈന്മെന്റും ഇവർ തയ്യാറാക്കി നൽകിയിട്ടില്ല. എന്നിട്ടും കടമ്പ കടന്നവരുടെ കൂടി കമ്മിറ്റികളാണ് ഇപ്പോൾ സമര രംഗത്തുള്ളത് എന്നത് സമരത്തിൽ ഇവർക്കുള്ള ആത്മാർത്ഥതകൊണ്ടോ ?മറ്റെന്തെങ്കിലും ലക്ഷ്യത്തിലോ?

സി പി ഐ അഭിഭാഷകൻ ജയശങ്കർ പറയുന്നത് പി എസ് ശ്രീനിവാസൻ (അദ്ദേഹത്തോട് പറഞ്ഞത് പാർട്ടിയോട് അഭ്യർത്ഥിച്ച ചില സഹായങ്ങൾ നിഷേധിച്ചതോടെ നാരായണൻ നായർ സി പി ഐയുടെ ശത്രു ആയി എന്നാണ്. പക്ഷെ സി പി ഐ ലിസ്റ്റ് ഇക്കഴിഞ്ഞ അക്കാദമിക് വർഷവും എം എൻ സ്മാരകത്തിൽ നിന്നും നൽകിയിട്ടുണ്ട്. ജയശങ്കർ അടക്കം സി പി ഐ പ്രധാനികളിൽ പലരും പി. എസ്. റവന്യൂ മന്ത്രി ആയിരിക്കുമ്പോഴും മരിക്കുമ്പോഴും വള്ളിനിക്കറിട്ടു സ്‌കൂളിൽ പഠിക്കുന്നവരാണ്. ഇക്കൂട്ടർ അക്കാദമിയിൽ എൽ എൽ ബി പഠിച്ചതാകട്ടെ പി എസ് മരിച്ചു വർഷങ്ങൾക്ക് ശേഷം. സർക്കാർ കൂടുതൽ കർശനമായി മാനേജ്‌മെന്റ് സീറ്റുകളിൽ പിടിമുറുക്കും വരെ ലിസ്റ്റും സി പി ഐ അനുപാതവും മേൽ സൂചിപ്പിച്ചതോ അതിൽ കൂടുതലോ ആയി തന്നെ നാരായണൻ നായർ നൽകി വരുന്നുണ്ടായിരുന്നു. എണ്ണം കുറഞ്ഞെങ്കിലും ഇപ്പോഴും അത് തുടരുന്നുമുണ്ട്.

നിലവിലെ എ.ഐ.വൈ.എഫ്. ജില്ലാ- സംസ്ഥാന – ദേശീയ നേതാക്കളൊക്കെ പഠിച്ചു പാസ്സായി എന്നവകാശപ്പെടുന്ന പരീക്ഷകളുടെയൊക്കെ പേപ്പർ ഇപ്പോഴും യൂണിവേഴ്‌സിറ്റിയിൽ കാണും. അതൊക്കെ ഒന്നെടുത്ത് നോക്കിയാൽ ഇതൊക്കെ ഏതു രാജ്യത്തെ നിയമം എന്നോർത്ത് നമ്മൾ മൂക്കത്തു വിരൽ വയ്ക്കും. ഇവരുടെ അസ്സൈന്മെന്റ് , മുട്ട് മെമ്മോറിയൽ തുടങ്ങി ഒരൊറ്റ സാധനവും അക്കാദമി അലമാരകളിൽ തിരഞ്ഞാലും കിട്ടില്ല. ഭൂമി തിരിച്ചു പിടിച്ചാൽ മാത്രം പോരാ , നാരായണൻ നായർ ഇവർക്കായി വഴിവിട്ടു ചെയ്ത ഈ ഉപകാരത്തിന്റെ കഥകൾ കൂടി എടുത്തു വെളിയിലിടണം. എ ഐ വൈ എഫ് നേതാക്കൾ ഇനി ചാനൽ ചർച്ചകളിൽ പോയിരുന്നു നാരായണൻ നായരുടെ കൊള്ളരുതായ്മകൾ വിളിച്ചു പറയുമ്പോൾ മുൻഗാമികളൊക്കെ നേടിയ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു കൊണ്ട് പോകണം. അവിടെ അത് കീറിയെറിയണം. എന്നിട്ടു അവർ അനുഭവിക്കുന്ന സ്ഥാനങ്ങൾ ത്യജിക്കാൻ ചാനൽ കോളാമ്പിയിൽ കൂടി ആവശ്യപ്പെടണം.

 

നാരായണനുഗ്രഹത്താൽ എൽ എൽ ബി ക്കാർ ആയ എ ഐ എസ് എഫ് നേതാക്കന്മാർ

വി എസ് സുനിൽകുമാർ -മന്ത്രി

കെ രാജൻ- എം എൽ എ

വി ആർ സുനിൽകുമാർ – എം എൽ എ

ബിജി മോൾ – എം എൽ എ

എൻ.രാജൻ – എക്സ് എം എൽ എ

പി എസ് സുപാൽ – എക്സ് എം എൽ എ

എ ഐ വൈ എഫ്/ സി പി ഐ നേതാക്കൾ

സന്തോഷ് കുമാർ -കണ്ണൂർ

വേണുഗോപാൽ – കൊല്ലം

സാം കെ ഡാനിയൽ

മനോജ് ചരളേൽ

കെ പി ജയചന്ദ്രൻ

ശശി -കൊല്ലം

രാധാകൃഷ്ണൻ പെരുമ്പള

സന്തോഷ് കേശവ്

ചിത്ര ഭാനു

കല്ലമ്പലം രാജീവ്

റാസി                    >കടപ്പാട്‌  dailyreports.in