മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു, വർദ്ധനവ് ഡിസംബർ മൂന്നുമുതൽ

157

രാജ്യത്തെ മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെകൂട്ടുന്നു. വൊഡാഫോൺ – ഐഡിയ, എയർടെൽ എന്നീ കമ്പനികളുടെ മൊബൈൽ കാളുകളുടെയും ഡാറ്റാസേവനത്തിന്റെയും നിരക്കുകൾ ആണ് കൂട്ടുന്നത്. വർദ്ധിച്ച നിരക്കുകൾ ഡിസംബർ മൂന്നുമുതൽ വപ്രാബല്യത്തിൽ വരും.. 2, 28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ടെലികോം ഓപ്പറേറ്റര്‍ ഞായറാഴ്ച അറിയിച്ചു.

നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. പ്രസ്താവനയിലൂടെയാണ് തീരുമാനം കമ്പനി അറിയിച്ചത്.

ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഐഡിയക്കു മാത്രം 50,921 കോടി രൂപയുടെ നഷ്ടമാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച രണ്ടാം പാദത്തില്‍ വന്നത്. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. എയര്‍ടെല്ലിന് ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണു സംഭവിച്ചത്.