സി പി ഐയുടെ ബി ജെ പി ചങ്ങാത്തം .അണികളില്‍ അമര്‍ഷം പുകയുന്നു.

5608

സി പി ഐയുടെ ബി ജെ പി ചങ്ങാത്തം .അണികളില്‍ അമര്‍ഷം പുകയുന്നു. ഒരു വിഭാഗം സി പി ഐ നേതാക്കള്‍ ലോ അക്കാദമി വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ അണികളില്‍ അമര്‍ഷം പുകയുന്നു. ചില സി പി ഐ നേതാക്കളും എ ഐ എസ് എഫ് നേതാക്കളും ബി ജെ പി, എ ബി വി പി നേത്യത്വവുമായി തുടങ്ങിയ ചങ്ങാത്തമാണ് അണികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സി പി എമ്മിനെക്കാള്‍ ലോ അക്കാദമിയുമായും ലക്ഷ്മിനായരുമായും ബന്ധമുള്ള സി പി ഐ നേത്യത്വം ആ ജാള്യതമറയ്ക്കാനാണ് ഇപ്പോള്‍നടത്തുന്ന ശ്രമങ്ങളെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ബി ജെ പി നേതാക്കളുടെ സമരപന്തലില്‍ പന്ന്യന്‍ രവീന്ദ്രനും ,കാനം രാജേന്ദ്രനുമടക്കമുള്ള നേതാക്കളുടെ  സൗഹ്യദസന്ദര്‍ശനവും ഇപ്പോള്‍ വിവാദത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. സി പി ഐ നേതാവായ നാരായണന്‍ നായരുടെ മകളും ,സി പി ഐ ജില്ലാനേതാവും നെടുമങ്ങാട് മണ്ഡലം മുന്‍സെക്രട്ടറിയുമായ കോലിയക്കോട് ദാമോദരന്‍നായരുടെ സഹോദര പുത്രിയുമായ ലക്ഷമിനായരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സി പി ഐ നേത്യത്വം പരിഗണിക്കുകയും ചെയ്യ്തിരുന്നു.സി പി ഐ നേത്യത്വത്തിന് അടുത്ത ബന്ധമാണ് ലാ അക്കാദമിയുമായുള്ളത്. ഇത് പുറം ലോകം അറിയാതിരിക്കാനുള്ള വ്യഥാശ്രമമാണ് ഇപ്പോഴത്തെയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി മുന്നണി ബന്ധം പോലും മറന്ന് സി പിഎമ്മിനെ കടന്നാക്രമിക്കുന്ന സി പി ഐ നീക്കത്തില്‍ സി പിഎമ്മ് അണികളും അമര്‍ഷത്തിലാണ്.സി പി ഐയെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്നാവിശ്യവും സി പിഎമ്മിന്റെ കടുത്ത അനുയായികള്‍ ഉയര്‍ത്തുന്നുണ്ട്.സി പി ഐ അണികളും പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കില്‍ നിരാശരാണ്. പലരും ഇത് പരസ്യമായി തന്നെ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്‌