രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി

259

വയാനാട് എപി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി. എടക്കര പോലീസിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കാണാനില്ലെന്നത് സംബന്ധിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ ദുരൂഹത നീക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായരാഹുൽ ഗാന്ധി  ഇന്ന് പാർലമെന്‍റിൽ എത്തിയിരുന്നു. ഇതേ സാഹചര്യത്തിൽ തന്നെയാണ് പരാതിയുടെ വിശദാംശങ്ങളും പുറത്തുവരുന്നത്. പാർലമെന്‍റിൽ എത്തിയ വയനാട് എംപി മഹാരാഷ്ട്ര പ്രതിസന്ധിയെക്കുറിച്ച് ചോദ്യോത്തര വേളയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

വയനാട് എംപിയായ രാഹുൽ ഗാന്ധിയെ മണ്ഡലത്തിലും പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ പാർലമെന്‍റിലും കാണുന്നില്ലെന്നും നവമാധ്യമങ്ങൾ വഴി അദ്ദേഹത്തെ കാണാനില്ലെന്ന വാർത്തകൾ പരക്കുകയും ചെയ്യുകയാണെന്നും അജിമോൻ പരാതിയിൽ പറയുന്നുണ്ട്. ഇത് താനടക്കമുള്ള മണ്ഡലത്തിലെ വോട്ടർമാരിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞാണ് അജിമോൻ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.