കണ്ണൂരില്‍ 12കാരനെ അശ്ലീല വീഡിയോകാണിച്ച് രണ്ട് വീട്ടമ്മമാര്‍ പീഡിപ്പിച്ചു

858

പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒരാഴ്ച മുമ്പ് തലശേരിക്ക് സമീപത്താണ് കേസിനാസ്പദമായ സംഭവം.

വീട്ടമ്മയായ യുവതിയും സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് പന്ത്രണ്ട് വയസുകാരനെ വീഡിയോ കാണിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി അറിയിച്ചതിനെതുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പറയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു