മദ്രസയിൽ ആൺകുട്ടികളെ പീഡിപ്പിച്ച ഇമാമം പിടിയിൽ

246

മദ്രസയിൽ താമസിച്ചു മതപഠനം നടത്തിവന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പാങ്ങോട് സ്വദേശിയായ ഇമാമിനെ അറസ്റ്റ് ചെയ്തു. പാങ്ങോട് മൂലപ്പേഴ്‌ മൂന്ന്മുക്ക് ജംഗ്ഷനു സമീപം സംസം മൻസിലിൽ എസ്.താജുദ്ദീൻ (38) ആണ് അറസ്റ്റിലായത്.

2017ലാണ് സംഭവം നടന്നത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾ മൊബൈൽ നമ്പറുകൾ മാറ്റി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തൊടെ കടയ്ക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദ്ദേശനുസരണം സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി,ശ്രീകുമാർ, എസ്.സി.പി.ഒ ആനന്ദകുട്ടൻ, സി.പി.ഒമാരായ സനൽരാജ്,ബിജു,ഷാജി ,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാൻഡ് ചെയ്തു.