അത് മാറ്റാൻ ഒരു ഷായ്ക്കും സുൽത്താനും സാമ്രാട്ടിനും സാദ്ധ്യമല്ലഹിന്ദി വിഷയത്തില്‍ അമിത് ഷായ്ക്കെതിരേ കമല്‍ ഹാസന്‍

217

ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നും ഭാഷയുടെ പേരില്‍ ഒരു ഏറ്റുമുട്ടല്‍ ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ ആവശ്യമില്ലെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

‘നാനാത്വത്തിൽ ഏകത്വം എന്നതായിരുന്നു ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ നല്‍കപ്പെട്ട വാഗ്ദാനം. ഇപ്പോള്‍ ആ വാഗ്ദാനം മാറ്റാന്‍ ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും സാധിക്കില്ല. ജെല്ലിക്കെട്ട് എന്നത് വെറും ഒരു സമരം മാത്രമായിരുന്നു. എന്നാല്‍ നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലുതായിരിക്കും. ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ അങ്ങനെയൊരു ഏറ്റുമുട്ടല്‍ ആവശ്യമില്ല. ഞങ്ങള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍, തമിഴായിരിക്കും എക്കാലവും ഞങ്ങളുടെ മാതൃഭാഷ’, കമല്‍ ഹാസന്‍ പറഞ്ഞു.