ഗോമൂത്രം ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രമന്ത്രി

125

ആരോഗ്യ പരിരക്ഷയ്ക്കായി മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായി ദിവസവും ഗോമൂത്രം കുടിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബ. ക്യാന്‍സര്‍ രോഗവിമുക്തിക്കും മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോമൂത്രം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് ആയുഷ് മന്ത്രാലയമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള വിശിഷ്ടമായ കഴിവ് ഗോമൂത്രത്തിനുണ്ട്. അത്‌കൊണ്ട് തന്നെ ആയുഷ് മന്ത്രാലയം ഇപ്പോള്‍ ഗോമൂത്രത്തെ പറ്റി പഠിക്കുകയാണ്. മരുന്നായി ഉപയോഹിച്ച് ക്യാന്‍സര്‍ രോഗത്തെ ഇല്ലാതാക്കാമെന്നുള്ള ചര്‍ച്ചകളും പഠനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.’മന്ത്രി പറഞ്ഞു.

പലപ്പോഴും ജനങ്ങള്‍ അവരുടെ രോഗവിമുക്തിയ്ക്കായി ഗോമൂത്രം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. നമ്മുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പോലും അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി ഗോ മൂത്രം കുടിക്കുമായിരുന്നു. അത്‌കൊണ്ട് ഗോമൂത്രത്തെ പറ്റി വിശദമായ ഗവേഷണം തന്നെ ആവശ്യമാണ്. 2030 ഓടെ പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ഫലപ്രദമായ മരുന്നുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.