ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

139
AppleMark

ശബരിമലയുടെ ഭരണകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം നാല് ആഴ്ചയ്ക്ക് ശേഷം കോടതി പരിഗണിയ്ക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിനുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണ സംവിധാനം മാറ്റുമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയിലെ ദേവ പ്രശ്‌നങ്ങളും പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പിരഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന് മുന്‍പാകെ കാര്യം അറിയിച്ചത്.

രണ്ട് നര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ശബരിമലയ്ക്കായി പ്രത്യേക നിയനിര്‍മ്മാണം വേണമെന്നതാണ് സത്യവാങ്മൂലത്തിലെ പ്രധാന നിര്‍ദേശം. നേരത്തേ ശബരിമലയിലെ ഭരണസംവിധാനങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു