‘താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു’,മുസ്ലീംവിരുദ്ധ പരാമര്‍ശം; കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

564

ഫേസ്ബുക്കിൽ  വിദ്വേഷ പരാമർശം നടത്തിയ എഴുത്തുകാരി കെ.ആർ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിച്ച് വോട്ടും റേഷൻകാർഡും ആധാർകാർഡും നൽകാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുണമെന്നാണ് കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാത്രമല്ല താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു. അത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്ന്. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിർത്താനെന്നും കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ പറഞ്ഞു.’ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമാണ് കെ.ആർ ഇന്ദിര.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം