കോഴിയിറച്ചി വാങ്ങിയാല്‍ പച്ചക്കറി സൗജന്യം; ഓഫറുമായി വ്യാപാരി

313

കോഴിക്കോട് പുതിയങ്ങാടിയില്‍ ഈ ഓണത്തിന് നല്‍കുന്നത് തികച്ചും വ്യത്യസ്തമായ ഓഫറാണ്. ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാല്‍ കോളി ഫ്‌ളവര്‍, എളവന്‍, മത്തന്‍, പച്ചമുളക്, കാബേജ് തുടങ്ങി 5 ഇനങ്ങള്‍ തികച്ചു സൗജന്യമായി ലഭിക്കും.

പുതിയങ്ങാടിയിലെ സിപിആര്‍ ചിക്കന്‍ സെന്ററില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോഴാണ് ഈ ഓഫര്‍. ഓഫര്‍ പ്രഖ്യാപിച്ചതോടെ കടയില്‍ ഇറച്ചി വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി കടയുടമ പറയുന്നു.വരും ദിവസങ്ങില്‍ കൂടുതല്‍ വ്യാപാരികള്‍ പുതിയ ഓഫറുകളുമായി രംഗത്ത് വരുന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കും.

 

മലബാറില്‍ ഓണസദ്യയ്ക്ക് മാംസവും വളരെ പ്രധാനമാണ്. അതുകൊണ്ടുകൂടിയാണ് വ്യത്യസ്ത ഓഫറുമായി ഇറച്ചി വ്യാപാരി ഓണക്കച്ചവടം കൊഴുപ്പിക്കുന്നത്‌]