ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ട് കൊമ്പ് ‘ഊരിക്കൊടുത്ത’ ആന…മോഹന്‍ലാലിന് സോഷ്യല്‍ മീഡിയായില്‍ പരിഹാസപ്രവാഹം

665

പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ പെരുമഴ. ലാലിന്റെ പ്രസ്താവന ട്രോള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ആനക്കൊമ്പ് കൈവശം വച്ചതിന് കേസ് നേരിടുന്ന മോഹന്‍ലാലിനേയും തന്റെ ബ്ലോഗിനേയും ബന്ധപ്പെട്ടാണ് പരിഹാസവും ട്രോളുകളും വന്നിരിക്കുന്നത്.

അതേസമയം ഇത്തരം ട്രോളുകളില്‍ ദേഷ്യം പ്രകടിപ്പിച്ച ഒരു മോഹന്‍ലാല്‍ ആരാധരന്‍ ഫേയ്‌സ്ബുക്കില്‍ ഇങ്ങനെ ചോദിച്ചു.’ മോഹന്‍ലാല്‍ ആനയെ കൊന്നിട്ട് അതിന്റെ കൊമ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചതാണോടോ’ എന്ന്, വൈറലായ മറുപടി ഇങ്ങനെ, ‘ അല്ല ആന അങ്ങേരുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട് ഊരിക്കൊടുത്തതാണ്’
‘നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല പ്രകൃതി സമ്പത്ത്’ എന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നുണ്ട്. എന്നാല്‍ നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്ന മോഹന്‍ലാലിന് എന്ത് ധാര്‍മ്മികതയാണ് ഇത് പറയാനുള്ളതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ട്രോളുകളാണ് താരത്തെ കളിയാക്കിക്കൊണ്ട് വന്നിരിക്കുന്നത്‌