കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും ട്രംപ്

315

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന.’കാശ്മീര്‍ അതീവ സങ്കീര്‍ണമായ പ്രശ്നമാണ്. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. അവര്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. എങ്ങനെയൊക്കെ മാധ്യസ്ഥം വഹിക്കാനാവുമോ അതിന്റെ പരമാവധി ചെയ്യാം’ അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളും കഴിഞ്ഞകാലങ്ങളില്‍ നല്ലരിതിയിലാണ് മുന്നോട്ടേെുപയതെന്നും പറയാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സ്ഫോടനാത്മകമെന്നും ട്രംപ് പറഞ്ഞു.രണ്ട് രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് പറഞ്ഞു. ഇപ്പോള്‍ ഈ രണ്ട് രാജ്യങ്ങളും നല്ല ബന്ധത്തിലല്ല. മതപരമായ പ്രശ്നങ്ങളും ഉണ്ട്.