കുട്ടിയെ തട്ടിക്കൊണ്ട് പോയി യുവതി ഒപ്പം താമസിച്ച് ലൈംഗികമായി പീഡിപ്പിച്ചത് ഒന്നരമാസം;പിടിയിലായത് 38കാരി

646
സാങ്കല്‍പ്പിക ചിത്രം

വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി യുവതി ഒപ്പം താമസിച്ച് ലൈംഗികമായി പീഡിപ്പിച്ചത് ഒന്നരമാസം; പലയിടത്തും മാറി താമസിച്ചു, ഫോണുകള്‍ നശിപ്പിച്ചു; 16 കാരനെ ക്രൂര ലൈംഗികതയ്ക്ക് ഇരയാക്കിയതിന് പിടിയിലായത് 38കാരി

പതിനാറു കാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികപീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ നെഹ്‌റു നഗര്‍ പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് 38കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നെഹ്‌റു നഗറില്‍ താമസിച്ചിരുന്ന 16കാരനെ ജൂണ്‍ 29നാണ് കാണാതാകുന്നത്. ഭക്ഷണം കഴിക്കാനായി പോവുകയാണെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതിനൊപ്പം പ്രദേശത്തുള്ള 38കാരിയെയും കാണാതായിരുന്നു. കുട്ടിയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. അതേ ദിവസം തന്നെ സ്ത്രീയുടെ ഭര്‍ത്താവും ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കി. ഇതോടെയാണ് ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയും 16കാരനും തമ്മില്‍ കഴിഞ്ഞ മൂന്ന് മാസമായി പരിചയമുണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുര്‍ളയിലെ റെയില്‍വേ ട്രാക്കിനവ് സമീപത്തെ കുടിലില്‍ നിന്നും ഇരുവരെയും കണ്ടെത്തി.

വീട്ടില്‍ നിന്നും ഇറങ്ങിയ തന്നെ 38കാരി സ്ത്രീ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുകളഞ്ഞെന്നും 16കാരന്‍ പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡല്‍ഹിയിലെത്തി താമസിക്കാന്‍ ഇടം തേടി നടന്നെങ്കിലും ലഭിച്ചില്ല. അവിടെനിന്നും ഇരുവരും ബറോഡയിലേക്കും പിന്നീട് നവസാരിയിലേക്കും പോയി. ഓഗസ്റ്റ് 11ന് മുംബൈയിലെത്തി. ഈ ദിവസങ്ങളില്‍ സ്ത്രീ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് 16കാരന്‍ പോലീസില്‍ മൊഴി നല്‍കി. ഇതേതുടര്‍ന്ന് സ്ത്രീക്കെതിരെ പോക്‌സോ നിയമപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്.