വയനാടിനെ സഹായിക്കണം; അഭ്യര്‍ഥിച്ച് എംപി രാഹുല്‍ ഗാന്ധി

214

പ്രളയം തകര്‍ത്ത വയനാട് ജില്ലയെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് എംപി രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ ആവശ്യ സാധനങ്ങളുടെ പട്ടിക രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്‍തു.

എന്‍റെ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കനത്ത വെള്ളപ്പൊക്കം കാരണം നിരവധി ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്‍ബുക്കില്‍ എഴുതിയത്. സഹായം നല്‍കാന്‍ സന്നദ്ധരായവര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകളും രാഹുല്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. മലപ്പുറത്ത് കവളപ്പാറയിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ രാഹുല്‍ സന്ദര്‍ശിച്ചു. അടിയന്തരമായി സാമ്പത്തിക സഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‍തു.