മകന്‍ നോക്കി നില്‍ക്കെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു

929

യുഎസ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി മകന് മു്ന്നില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക. 13കാരനുമൊത്ത് സെക്‌സിലേര്‍പ്പെട്ടതിന് പിടിയിലായ 31കാരിയായ അധ്യാപിക വിചാരണ നടപടികള്‍ നേരിടുകയാണ്. പകരക്കാരിയായി അധ്യാപന ജോലി ചെയ്യുമ്പോഴാണ് യുവതി 13കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ലടാഷ സ്‌കൂള്‍ഫീല്‍ഡ് എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.

ഒരു ഹോട്ടലില്‍ വെച്ചും വീട്ടിലെ തന്റെ കിടപ്പുമുറിയില്‍ വെച്ചും പലപ്രാവശ്യം അധ്യാപിക താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി പോലീസില്‍ വെളിപ്പെടുത്തി. ഒടുവില്‍ ലടാഷയും കുറ്റസമ്മതം നടത്തി. ഒരിക്കല്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകനും മുറിയില്‍ ഉണ്ടായിരുന്നെന്ന് ലടാഷ പറഞ്ഞു. അടുത്ത ദിവസം ഇവര്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോവുകയും ചെയ്തു.

ഇരുവരും തമ്മില്‍ കൈമാറിയ ലൈംഗികചുവയുള്ള മെസേജുകള്‍ പോലീസ് കണ്ടെത്തി. മാത്രമല്ല അധ്യാപികയും വിദ്യാര്‍ത്ഥിയും പരസ്പരം നഗ്ന ചിത്രങ്ങള്‍ കൈമാറിയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. മെസേജുകളില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും ‘ബേബ്’ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ‘ഐ ലവ് യു’ എന്ന് പരസ്പരം പറയുകയും ചെയ്തിരുന്നു.

അധ്യാപികയുമായി വിദ്യാര്‍ത്ഥിക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിയുടെ മാത്പിതാക്കളാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ മാതാവാണ് ലടാഷയ്‌ക്കെതിരെ പരാതി നല്‍കിയത്. അധ്യാപികയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തിയെങ്കിലും 2017 ഫെബ്രുവരിയില്‍ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ വിട്ടയച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു ജുറസ്ഡിക്ഷനില്‍ ഇവര്‍ അറസ്റ്റിലാകുകയായിരുന്നു.