സനുഷ മരിച്ചു എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം

9685

നടി സനുഷ അപകടത്തില്‍ മരിച്ചതായ വ്യജ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു്. അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണു വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും വാര്‍ത്ത പ്രചരിക്കുന്നത്. . കഴിഞ്ഞദിവസം വൈകീട്ടാണ് ചില വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് സനൂഷ.

സനുഷയുടെ ചിത്രത്തിനൊപ്പം അപകടത്തില്‍പ്പെട്ട് തകര്‍ന്ന, തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറിന്റെ ചിത്രവുമുണ്ടായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തി തിരിച്ചെത്തിയപ്പോഴാണ് അപകടമെന്നും പ്രചരിച്ചു. സത്യാവസ്ഥ അറിയാന്‍ സനൂഷയെ തേടി ഫോണ്‍കോളുകള്‍ എത്തിയപ്പോഴാണ് വ്യാജപ്രചരണം ശ്രദ്ധയില്‍പെട്ടത്. ഒടുവില്‍ സത്യവസ്ഥ വെളിപ്പെടുത്താന്‍ താരം നേരിട്ടു ഫേസ്ബുക്ക് ലൈവില്‍ എത്തുമെന്ന് അറിയിച്ചു. നിരവധി താരങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവരേക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു…….