ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

168

ഡി രാജയെ സിപിെഎ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. കനയ്യ കുമാറിനെ ദേശീയ എക്സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുത്തു. പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് ഡി രാജ  പറഞ്ഞു.സിപിെഎയുടെ 11മത് ജനറല്‍ സെക്രട്ടറിയാണ് ഡി.രാജ. രാജ്യത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ്.

സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിരമിക്കാനുള്ള അനുമതി തേടിയ സുധാകര്‍ റെഡ്ഢിയുടെ ആവശ്യം ദേശിയ സെക്രട്ടറിയേറ്റ്, നിര്‍വാഹക സമിതി, ദേശിയ കൗണ്‍സില്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.

നേതൃയോഗങ്ങള്‍ ഏകകണ്ഢമായി അനുമതി നല്‍കുകയും പുതിയ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു. നിലവില്‍ ദേശിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡി.രാജയുടെ രാജ്യസഭ കാലാവധിയും ഈ മാസം 24ന് സമാപിക്കുകയാണ്. വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് പറഞ്ഞ രാജ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രഥമ ലക്ഷ്യങ്ങളെക്കുറിച്ച് കൈരളി ന്യൂസിനോട് മനസ് തുറന്നു.

പ്രായം കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് സുധാകര്‍ റെഡ്ഢി വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വം സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പുതിയ പത്രാധിപരാകും.