സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്നം; അമല പോള്‍

578

അമല പോള്‍ ചിത്രം ആടൈ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ടിയിരുന്നു.ഒരുഭാഗത്ത് മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് എങ്കില്‍ അര്‍ദ്ധനഗ്‌നയായിട്ടുളള നടിയുടെ പോസ്റ്റര്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആടൈയില്‍ വളരെയധികം ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്.

അമലയുടെ പ്രകടനം തന്നെയായിരുന്നു പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് നേരത്തെ വിവാദമായി മാറിയിരുന്നു. ആടൈയുടെ ഒരു പ്രധാന ഭാഗത്താണ് ഇത് ചീത്രീകരിച്ചിരിക്കു ന്നതെന്ന് അറിയുന്നു. വിവാദമായ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തന്നെ ഒരഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരുന്നു.സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോള്‍ ചുംബിക്കുന്നത്.

പെണ്‍കുട്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം,അമല പോള്‍ പറയുന്നു. ത്രില്ലര്‍ സ്വഭാവമുളള അമല പോളിന്റെ ആടൈ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്