പിഎസ്‌സി ക്രമക്കേട്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

167

പിഎസ്‌സി പൊലീസ് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ വ്യാപം അഴിമതിപോലെ ചീഞ്ഞുനാറുന്ന അഴിമതിയാണ് പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ മണക്കുന്നത്.രാത്രി പകലാക്കി പഠിക്കുന്ന യുവജനങ്ങളെ വിഡ്ഢികളാക്കി എസ്എഫ്‌ഐ ഗുണ്ടകള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമത് എത്തുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയുടെ വീട്ടില്‍ നിന്നും സീലും യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകളും  കണ്ടെടുത്തത് വലിയ തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ സംഭവങ്ങളില്‍ വിശദമായ സിബിഐ അന്വേഷണം ആവശ്യമാണ്. ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ കാത്തിരിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി നടത്തുന്നത് എന്നുമാണ് ചെന്നിത്തല പറഞ്ഞത്.

ശബരിമലയില്‍ ഏതൊക്കെ പൊലീസുകാരാണ് വര്‍ഗീയ ശക്തികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം എന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു