നാലും പകലും നാലു രാത്രിയും നീളുന്ന ലൈവ് സെക്‌സ് പാര്‍ട്ടി;ലൈംഗികോത്സവം വാഗ്ദാനം ചെയ്യുന്നത് ഐലന്റിന് പണി വരുമെന്ന് അമേരിക്കന്‍ അധികൃതര്‍

455

സെക്സ് ഐലന്റ് ട്രിപ്പ് സംഘടകര്‍ക്ക് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. പോലീസ് റെയ്ഡ് ഉണ്ടാകുമെന്നും മദ്യവും മയക്കുമരുന്നും ഒഴുക്കാനുള്ള അവസരമായി പരിപാടിയെ മാറ്റിയാല്‍ പൂട്ടിക്കെട്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒരാള്‍ക്ക് 100 സ്ത്രീകളെ വരെ ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന അതിരുകളില്ലാത്ത ലഹരിക്കും ലൈംഗികതയ്ക്കും പേരുകേട്ട ടൂര്‍ പരിപാടിയാണ് ‘സെക്സ് ഐലന്റ്’. പരിപാടിയില്‍ 18 വയസ്സില്‍ താഴെയുള്ളവരെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ ഒരു തീരദേശ റിസോര്‍ട്ട് ആണ് കഴിഞ്ഞ വര്‍ഷം വേദിയായത്. വേശ്യാവൃത്തി നിയമപരമായ നവേഡയിലെ അജ്ഞാത റിസോര്‍ട്ടാണ് ഇത്തവണ സംഘാടകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 2 മുതല്‍ തുടങ്ങുന്ന വിനോദകാലത്തിനായി 30 പുരുഷന്മാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക വിനോദ സഞ്ചാര പരിപാടയില്‍ ഓരോ ദിവസവും ഒരാള്‍ക്ക് രണ്ടു സുന്ദരികളെ വീതം കൂടെ കൂട്ടാം. ഇവരുമായി എന്തും പരീക്ഷിക്കാം.

ടോപ്ലെസ്സ് സുന്ദരികളുമായി ക്വാഡ് ബൈക്കിംഗ്, കുതിര സവാരി, ഹെലികോപ്റ്റര്‍ ലൈംഗിക യാത്ര എന്നിവയെല്ലാം പരിപാടിയില്‍ പെടുന്നു. വിമാനത്താവളത്തില്‍ നിന്നും സംഘാടകരുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുക. നാലു ദിവസം നീളുന്ന പരിപാടിയില്‍ പങ്കെടുത്ത് കൂടുതല്‍ യുവതികളുമായി സമ്മിശ്രപ്പെടുന്ന ടൂറിസ്റ്റിന് മുടക്കിയ തുക മടക്കിക്കൊടുക്കും. തങ്ങള്‍ കൊണ്ടുവരുന്ന സ്ത്രീകള്‍ ലൈംഗികരോഗ പരിശോധനകള്‍ പൂര്‍ത്തിയാക്കിവരാണെന്നാണ് സംഘടാടകര്‍ പറയുന്നത്. അതുപോലെ തന്നെ ലൈംഗിക സുരക്ഷാമാനദണ്ഡം പുലര്‍ത്തുന്നതായും പറയുന്നു.

ഗുഡ്ഗേള്‍സ് കമ്പനി നടത്തുന്ന പരിപാടിക്ക് ടിക്കറ്റിന് 4,600 പൗണ്ടാണ് നിരക്ക്. പക്ഷേ ഇത്തവണത്തെ പരിപാടി നടത്താന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുമെന്നും മയക്കുമരുന്നിന്റെ കാര്യത്തില്‍ നിയമലംഘനം നടന്നാല്‍ ടൂറിസ്റ്റുകളെയെല്ലാം പുറത്താക്കുമെന്നും അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടി മയക്കുമരുന്ന് സൗഹൃദമായിരുന്നതിനാല്‍ കൊക്കെയ്നും എല്‍എസ്ഡിയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു.