16കാരിയുടെ മരണം;അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല

975

അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല

രണ്ടാഴ്ച മുമ്പ് നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്. കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. ജൂൺ 11നാണ് കൊല നടന്നതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പീഡനം നടന്നിട്ടുണ്ടോയെന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്കയയ്ക്കും. കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകി. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്.

മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ട്.

നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ മകളായ പതിനാറുകാരിയെ ഈമാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാൻ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടിൽ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛൻ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മഞ്ജുഷയേയും അനീഷിനേയും തമിഴ്നാട്ടില്‍ വച്ച് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകൾ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റിൽ തള്ളിയെന്നും മൊഴിനൽകിയത്. മഞ്ജുഷയുടെ വീട്ടിൽനിന്ന് നാലുകിലോമീറ്റർ അകലെ കരിപ്പൂർ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കിൽഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റിൽ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി.