മലപ്പുറം ജില്ല വിഭജിക്കണമെന്ന് ലീഗ്‌ എംഎൽഎ ;വിഭജിക്കാനാകില്ലന്ന് സര്‍ക്കാര്‍

291

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലീം ലീഗ് അംഗം കെ എന്‍ എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള മാറ്റം ജില്ലയില്‍ വേണമെന്ന്‌കെ എന്‍ എ ഖാദര്‍ പറഞ്ഞു. 44 ലക്ഷമാണ് മലപ്പുറത്തെ ജനസംഖ്യ. തിരുവനന്തപുരത്തേക്കാള്‍ 12 ലക്ഷവും വയനാട്ടിലേക്കാള്‍ 37 ലക്ഷം പേരും മലപ്പുറത്ത് അധികമുണ്ട്. അതേസമയം ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള വികസനം മലപ്പുറത്ത് ഉണ്ടാകുന്നില്ലെന്നും ഖാദര്‍ പറഞ്ഞു.എന്നാല്‍ ജില്ല വിഭജിക്കാനാകില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.മന്ത്രി ഇപി ജയരാജനാണ് ഖാദറിന് മറുപടി നല്‍കിക്കൊണ്ട് വിഭജനം അസാധ്യമാണെന്ന്്് അറിയിച്ചത്്.

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ഖാദര്‍ സബ്മിഷന്‍ നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി ഇടപെടലിനെതുടര്‍ന്ന് പിന്‍മാറുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ എന്‍ എ ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ എന്‍ എ ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി അനുമതിയോടെയാണ് ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.