വണ്ടര്‍ലയില്‍ റൈഡിന്റെ നിയന്ത്രണംതെറ്റി അപകടം

2384

ദ് ഹരിക്കെയ്‍ന്‍ എന്ന പേരിലുള്ള റൈഡിലെ ഒരു ഭാഗമാണ് ആളുകളുമായി നിലത്തേക്ക് പതിച്ചത്. റൈഡിനും മണ്ണിനും ഇടയിലായി ആളുകളുടെ കാലുകള്‍ കുടുങ്ങി. ജീവനക്കാരും കൂടിനിന്നവരും ഓടിയെത്തി റൈഡ് ഉയര്‍ത്തുകയായിരുന്നു

ബെംഗലൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‍മെന്‍റ്‍ പാര്‍ക്കില്‍ റൈഡ് താഴേക്ക് പതിച്ച് അപകടം. നാല് പേര്‍ക്ക് പരിക്ക്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീ‍ഡിയയില്‍ വൈറലായിരുന്നു. ജൂണ്‍ പതിനെട്ടിനാണ് അപകടം ഉണ്ടായതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ദ് ഹരിക്കെയ്‍ന്‍ എന്ന പേരിലുള്ള റൈഡിലെ ഒരു ഭാഗമാണ് ആളുകളുമായി നിലത്തേക്ക് പതിച്ചത്. റൈഡിനും മണ്ണിനും ഇടയിലായി ആളുകളുടെ കാലുകള്‍ കുടുങ്ങി. ജീവനക്കാരും കൂടിനിന്നവരും ഓടിയെത്തി റൈഡ് ഉയര്‍ത്തുകയായിരുന്നു.

അപകടം നടന്നതായി ബിദാദി പോലീസ് സ്റ്റേഷന്‍ സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടല്‍ ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പവര്‍കട്ടിനെ തുടര്‍ന്നാണ് റൈഡ് നിന്നുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗലൂരു ബിജിഎസ്‍ ഹോസ്‍പിറ്റിലില്‍ ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

ചെറിയ അപകടമാണ് ഉണ്ടായതെന്നാണ് വണ്ടര്‍ലാ മാനേജ്‍മെന്‍റ് നല്‍കുന്ന വിശദീകരണം എന്ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്‍പ്രസ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‍തു.