ശബരിമല; ഓര്‍ഡിനന്‍സ് നിലവില്‍ പറ്റില്ല.സുപ്രീംകോടതി നടപടികള്‍ മറികടക്കാന്‍ കഴിയില്ല;ബി.ജെ.പി

1022

ശബരിമലസ്ത്രീ പ്രവേശനത്തിനെതിരെ ഓര്‍ഡിനന്‍സിന് നിലവില്‍ തടസമുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് . സുപ്രീംകോടതി നടപടികള്‍ മറികടക്കാന്‍ കഴിയില്ലെന്നും എന്നാല്‍ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ ശബരിമലയുടെ പേരില്‍കേരളത്തില്‍ നടന്ന് വരുന്നതെല്ലാം രാഷ്ടീയ കശളികളാണെന്ന വാദത്തിന് ബലമേകുകയാണ്‌

അതേസമയം,ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.