മഴ;ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

229

അടുത്ത നാല് ദിവസങ്ങളിൽ മഴ കുറയുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ, അടുത്ത രണ്ടു ദിവസത്തേക്ക് കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവർഷത്തിന് കുറയുന്നുവെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കാലവർഷം ഏറെ ആശ്വാസം പകർന്നിരുന്നു.

അടുത്ത നാല് ദിവസങ്ങളിൽ  മഴകുറയുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ, അടുത്ത രണ്ടു ദിവസത്തേക്ക് കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ഗുജറാത്തിൽ ആഞ്ഞു വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ ഒമാനിലേക്ക് നീങ്ങി തുടങ്ങി.