വെള്ളം നിറച്ച ചെമ്പിലിരുന്ന്, ഫോണില്‍ നോക്കി മന്ത്രങ്ങള്‍ ഉരുവിട്ട് രണ്ട് പൂജാരിമാര്‍

306

കര്‍ണാടകയിലെ പൂജാരിമാര്‍ മഴ പെയ്യാന്‍ വ്യത്യസ്ഥമായ പൂജ നടത്തി . കര്‍ണാടകയില്‍ വരള്‍ച്ചയും ചൂടും കടുത്തതോടെയാണ് പൂജാരിമാര്‍ വേറിട്ടവഴിയില്‍ പൂജ നടത്തുന്നത്.

വെള്ളം നിറച്ച ചെമ്പില്‍ ഇറങ്ങിയിരുന്നു മൊബൈല്‍ ഫോണും നോക്കിയാണ് പൂജാരിമാര്‍ മന്ത്രങ്ങള്‍ ഉരുവിടുന്നത്. കര്‍ണാടകയിലെ അള്‍സൂറിലെ സംഷ്വര ക്ഷേത്രത്തിലാണ് കൗതുകമുണര്‍ത്തിയ ചടങ്ങുകള്‍ നടന്നത്.

ഏറെ നാളായി കൊടും ചൂടുകാരണം ബുദ്ധിമൂട്ടിലാണ് ജനങ്ങള്‍. ഈ സാഹചര്യത്തിലാണ് പ്രത്യേക പൂജ നടത്താന്‍ തീരുമാനിച്ചത്. യുവ പൂജാരിയും ഒരു പ്രായമായ പൂജാരിയും ചേര്‍ന്നാണ് പൂജ നടത്തുന്നത്.

ഇരുവരും മൊബൈല്‍ ഫോണും പിടിച്ച് ചെമ്പിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ്. ചിത്രങ്ങള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.